കണ്ണീരോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് ബഫണ്‍

Update: 2018-05-12 14:03 GMT
Editor : Subin
കണ്ണീരോടെ വിരമിക്കല്‍ പ്രഖ്യാപിച്ച് ബഫണ്‍
Advertising

രണ്ട് പതിറ്റാണ്ടായി ഗോള്‍ കീപ്പിങ്ങില്‍ ഇറ്റാലിയന്‍ ഫുട്‌ബോളില്‍ പകരം വെക്കാന്‍ മറ്റൊരു പേരില്ല. ബാജിയോയും ദെല്‍പിയറോയും പിര്‍ലോയുമടക്കം സൂപ്പര്‍ താരങ്ങള്‍ വിരമിച്ചിട്ടില്ലും ഇറ്റലിയെന്ന ടീമിനെ ബഫണ്‍ ചുമലിലേറ്റി.

റഷ്യന്‍ ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതായതോടെ ഇറ്റലിയുടെ ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ജയം അനിവാര്യമായ നിര്‍ണ്ണായക പ്ലേ ഓഫില്‍ ഡ്വീഡനോട് ഗോള്‍ഹിത സമനില വഴങ്ങിയതിന് തൊട്ടുപിന്നാലെയാണ് 39കാരനായ ബഫണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ബഫണില്ലാത്ത ലോകകപ്പിനാണ് റഷ്യ 2018 വേദിയാകുന്നത്. ഇറ്റലി പുറത്താകുമ്പോള്‍ കണ്ണീരോടെയല്ലാതെ എങ്ങനെ ബഫണിന് കളം വിടാന്‍ കഴിയും. നിസംശയം പറയാം, പടിയിറങ്ങുന്നത് ഫുട്‌ബോളിലെ ജീവിച്ചിരിക്കുന്ന ഇതിഹാസം തന്നെ. രാജ്യാന്തര ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ട് നീണ്ട കരിയറാണ് സ്വീഡനെതിരായ തോല്‍വിയോടെ ജിയാല്‍ ലൂജി ബഫണ്‍ അവസാനിപ്പിക്കുന്നത്.

ജര്‍മ്മനിയില്‍ നടന്ന ലോകകപ്പിലാണ് ബഫണിന്റെ മാന്ത്രിക കൈകള്‍ ഫുട്‌ബോള്‍ ലോകം കണ്ടത്. 2006ലെ ഫൈനല്‍ പോരാട്ടത്തില്‍ സിനദിന്‍ സാദിന്റെ ഹെഡര്‍ തട്ടിയകറ്റിയ ബഫണ്‍ ഫ്രാന്‍സിന് നിഷേധിച്ചത് അന്നത്തെ ലോകകപ്പ് തന്നെയായിരുന്നു. അസാധാരണമായ പോരാട്ട വീര്യവും ആത്മാര്‍പ്പണവും കൈമുതലാക്കിയാണ് മുന്‍പത്തിയൊന്‍പതാം വയസ്സിലും ബഫണ്‍ ഇറ്റലിയുടെ നെടുന്തൂണായത്. ഫിഫയുടെ മികച്ച ഗോള്‍ കീപ്പര്‍ പുരസ്‌കാരം തേടിയെത്തിയതും ആ പ്രതിഭയ്ക്കുള്ള അംഗീകാരമായിരുന്നു

രണ്ട് പതിറ്റാണ്ടായി ഗോള്‍ കീപ്പിങ്ങില്‍ ഇറ്റാലിയന്‍ ഫുട്‌ബോളില്‍ പകരം വെക്കാന്‍ മറ്റൊരു പേരില്ല. ബാജിയോയും ദെല്‍പിയറോയും പിര്‍ലോയുമടക്കം സൂപ്പര്‍ താരങ്ങള്‍ വിരമിച്ചിട്ടില്ലും ഇറ്റലിയെന്ന ടീമിനെ ബഫണ്‍ ചുമലിലേറ്റി. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ബഫണിന് എന്നും ഒരു വികാരമായിരുന്നു. നിര്‍ണ്ണയക മത്സരത്തില്‍ തന്റെ ഭാഗം പൂര്‍ത്തീകരിച്ചിട്ടും കണ്ണീരണിയാന്‍ ആയിരുന്നു ഈ താരത്തിന്റെ നിയോഗം. പ്രതിരോധ കോട്ട തീര്‍ക്കുന്ന കരിയര്‍ അവസാനിക്കുമ്പോള്‍ നഷ്ടം ബഫണിന് മാത്രമല്ല, ആ സേവുകള്‍ക്കായി കാത്തിരിക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് കൂടിയാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News