റിയോയിലെ ഒളിമ്പിക് പ്രേമികളുടെ സഞ്ചരിക്കുന്ന വീട്
ഒളിമ്പിക്സ് കാണാന്‍ പോകുന്നവര്‍ ചെലവിനെ കുറിച്ചാകും ആദ്യം ചിന്തിക്കുക. എന്നാല്‍ ഈ ചെലവ് ചുരുക്കാനുള്ള വഴി കണ്ടെത്തി റിയോയിലെക്കെത്തിവരും ധാരാളമുണ്ട്
ഒളിമ്പിക്സ് കാണാന്‍ പോകുന്നവര്‍ ചെലവിനെ കുറിച്ചാകും ആദ്യം ചിന്തിക്കുക. എന്നാല്‍ ഈ ചെലവ് ചുരുക്കാനുള്ള വഴി കണ്ടെത്തി റിയോയിലെക്കെത്തിവരും ധാരാളമുണ്ട്. ഭക്ഷണവും താമസവുമാണ് റിയോയിലെത്തുന്നവര്‍ നേരിടുന്ന വലിയ വെല്ലുവിളി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിമ്പിക്സ് കാണാനെത്തുന്നവര്‍ക്ക് താങ്ങാനാകുന്നതല്ല ഹോട്ടല്‍ വാടകയും ഭക്ഷണച്ചെലവും. എന്നാല്‍ ഇതൊന്നും കായികപ്രേമികള്‍ക്ക് തടസമായിട്ടില്ല. സ്വന്തം വാഹനങ്ങളില്‍ ഭക്ഷണതാമസ സൌകര്യങ്ങളെല്ലാം ഒരുക്കിയാണ് പലരും റിയോയിലെത്തിയത്. അങ്ങിങ്ങായി കാണുന്ന വാഹനങ്ങള്‍ നോക്കിയാല്‍ ഇത് മനസിലാകും. ഇവ വെറും യാത്രാ വാഹനങ്ങള്‍ മാത്രമല്ല. രണ്ട് ബെഡ്റൂമും അടുക്കളയുമുള്ള ഒരു കുഞ്ഞു വീട് തന്നെയാണിത്. രാത്രിയുറക്കവും പകല്‍ വിശ്രമവും ഭക്ഷണം കഴിക്കലുമെല്ലാം ഇതില്‍ തന്നെ. ഈ വീടും മടക്കി എപ്പോള്‍ വേണമെങ്കിലും വേദികളില്‍ നിന്ന് വേദികളിലേക്ക് പോകാമെന്നത് കൂടിയാണ് ഇവയുടെ സൌകര്യം. മൂന്ന് ബെഡുകളടങ്ങിയ രണ്ട് മുറികളുണ്ട് ഈ വാഹനത്തില്‍. നല്ല അടുക്കളയും തയ്യാറാണ്. അര്‍ജന്റീനയില്‍ നിന്നും നെതര്‍ലാന്‍ഡ്സില്‍ നിന്നും വണ്ടിയോടിച്ചാണ് ചിലര്‍ എത്തിയിരിക്കുന്നത്.