ആളും ആരവുമൊഴിഞ്ഞ് റിയോ

Update: 2018-05-13 13:07 GMT
Editor : Alwyn K Jose
ആളും ആരവുമൊഴിഞ്ഞ് റിയോ
Advertising

റിയോ ഡി ജനീറോയില്‍ ഒളിമ്പിക്സ് ആരവങ്ങളൊഴിഞ്ഞു. നാല് വര്‍ഷത്തിനപ്പുറം ടോക്യോയോയില്‍ കാണാമെന്ന പ്രതീക്ഷയില്‍ താരങ്ങളും പ്രതിനിധികളും മടങ്ങി.

റിയോ ഡി ജനീറോയില്‍ ഒളിമ്പിക്സ് ആരവങ്ങളൊഴിഞ്ഞു. നാല് വര്‍ഷത്തിനപ്പുറം ടോക്യോയോയില്‍ കാണാമെന്ന പ്രതീക്ഷയില്‍ താരങ്ങളും പ്രതിനിധികളും മടങ്ങി. ഉത്സവ അന്തരീക്ഷത്തില്‍ നിന്നും പഴയ ജീവതത്തിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ബ്രസീലുകാര്‍.

ആളും ആരവവും ഒഴിഞ്ഞു. റിയോ ഡി ജനീറോയില്‍‌ ഒളിമ്പിക്സ് ആവേശം അവസാനിച്ചിരിക്കുന്നു. ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് ഏതാണ്ട് മടങ്ങിക്കഴിഞ്ഞു. പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ വിശ്വകായിക മേള നടത്താനായതിന്റെ ആശ്വാസത്തിലാണ് സംഘാടകര്‍. പിടിച്ചു പറിയും കൂക്കിവിളിയും അടക്കം ചില പരാതികളൊക്കെ ഉയര്‍ന്നിരുന്നുവെങ്കിലും മികച്ച രീതിയില്‍ തന്നെ ഒളിമ്പിക്സ് നടത്താനായെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെയും നിഗമനം. ഒളിമ്പിക്സ് തുടങ്ങുന്നതിന് മുമ്പ് സിക വൈറസ് മുതല്‍ അടിസ്ഥാന സൌകര്യം വരെ നിരവധി വെല്ലുവിളികളുണ്ടായിരുന്നു സംഘാടകര്‍ക്ക് മുന്നില്‍.

പ്രതിസന്ധികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ അവര്‍ കഴിവിന്‍റെ പരമാവധി പരിശ്രമിച്ചു. സിക വൈറസിനെ പേടിച്ച് ഒളിമ്പിക്സില്‍ പങ്കെടുക്കാതിരുന്നവര്‍ മണ്ടന്മാരായി. ഒളിമ്പിക്സ് കാരണം ബ്രസീലുകാര്‍ക്ക് ചില ഗുണങ്ങളുമുണ്ടായി. ഗതാഗത സംവിധാനം മെച്ചപ്പെട്ടു. അടിസ്ഥാന സൌകര്യങ്ങളിലും മാറ്റമുണ്ടായി. ഉത്സവ സമാനമായ ദിവസങ്ങള്‍ക്കിപ്പുറം അവര്‍ക്കിനി ചില യാഥാര്‍ഥ്യങ്ങളെ നേരിടേണ്ടതുമുണ്ട്. സാമ്പത്തിക മാന്ദ്യത്തിന് പുറമെ രാഷ്ട്രീയ പ്രശ്നങ്ങളും വരും ദിവസങ്ങളില്‍ ബ്രസീലിനെ പ്രക്ഷുബ്ധമാക്കും.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News