ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്: വിശ്വനാഥന്‍ ആനന്ദിനും മാഗ്നസ് കാള്‍സണിനും ഏഴും എട്ടും സ്ഥാനം

Update: 2018-05-13 08:49 GMT
Editor : Trainee
ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്: വിശ്വനാഥന്‍ ആനന്ദിനും മാഗ്നസ് കാള്‍സണിനും ഏഴും എട്ടും സ്ഥാനം
Advertising

രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഏഴാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സണ്‍ എട്ടാം സ്ഥാനത്തുമാണുള്ളത്. 

ഖത്തറില്‍ നടന്നുവരുന്ന ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് മൂന്നാം ദിവസത്തിലേക്ക് കടന്നു. രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ഏഴാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സണ്‍ എട്ടാം സ്ഥാനത്തുമാണുള്ളത്.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആദ്യമായി നടക്കുന്ന ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം ദിനത്തില്‍ ഒന്‍പത് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ അസര്‍ബൈജാന്‍റെ ഗ്രാന്‍ഡ്മാസ്റ്റര്‍ മമെദ്യറോവ് ഷഖിയാര്‍ 7.5 പോയിന്‍റോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഉക്രെയ്നിന്‍റെ വാസിലി ഇവാന്‍ചുക്ക് ഏഴുപോയിന്‍റോടെ രണ്ടാംസ്ഥാനത്തുണ്ട്. ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് 6.5 പോയിന്‍റുമായി ഏഴാംസ്ഥാനത്താണ്. എന്നാല്‍ ലോകചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്‍സന് തുടക്കത്തില്‍ നല്ല മുന്നേറ്റം കാഴ്ച വെച്ചെങ്കിലും ഇന്നലെ മത്സരം അവസാനിച്ചപ്പോള്‍ 6.5 പോയിന്‍റുമായി റാങ്കിംഗ് പട്ടികയില്‍ എട്ടാംസ്ഥാനത്താണുള്ളത്. ഖത്തറിലെ അല്‍ സദ്ദ് ഹമദ് ബിന്‍ അതിയ്യ അറീനയില്‍ ഇന്നലെ രാത്രിയോടെയാണ് റാങ്കിംഗ് നില പ്രസിദ്ധീകരിച്ചത്.

Full View

ചൈനയുടെ ബി ലി ചാവോ, അര്‍മേനിയയുടെ ലെവണ്‍ അറോനിയന്‍,ഉക്രെയ്നിന്‍റെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആന്‍റണ്‍ കൊറൊബോവ്, ചൈനയുടെ യു യാങി, റഷ്യയുടെ ഇയാന്‍ നിപോംനിയാറ്റ്ചി എന്നിവരും 6.5 പോയിന്‍റ് നേടിയിട്ടുണ്ട്. ആറ് പോയിന്‍റുമായി ഇന്ത്യയുടെ വിദിത് സന്തോഷ് ഗുജറാത്തി പതിനൊന്നാം സ്ഥാനത്തുണ്ട്. നാലു പോയിന്‍റു വീതം നേടി മറ്റു ഇന്ത്യന്‍ താരങ്ങളായ ദേബാഷിഷ് ദാസ് അറുപത്തിമൂന്നാം സ്ഥാനത്തും സൂര്യശേഖര്‍ ഗാംഗുലി അറുപത്തി ഒന്‍പതാം സ്ഥാനത്തും ബി. അധിബന്‍ 73ആമതും എംആര്‍ ലളിത്ബാബു 81ആമതും മൂന്നു പോയിന്‍റുമായി നീലോത്പല്‍ ദാസ് 92ആമതും എത്തി. ഈ മാസം 30നാണ് ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങുക.

Writer - Trainee

contributor

Editor - Trainee

contributor

Similar News