ബയേണും റയല്‍ മാഡ്രിഡും ചാമ്പ്യന്‍ ലീഗ് ക്വാര്‍ട്ടറില്‍

Update: 2018-05-13 09:18 GMT
ബയേണും റയല്‍ മാഡ്രിഡും ചാമ്പ്യന്‍ ലീഗ് ക്വാര്‍ട്ടറില്‍
Advertising

നാപ്പോളിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു റയലിന്റെ ജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ആഴ്‍സണലിനെ ഒന്നിനെതിരെ അഞ്ചുഗോളിന് തകര്‍ത്താണ് ബയേണിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. നാപ്പോളിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു റയലിന്റെ ജയം.

ആദ്യപാദത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് ആഴ്‍സണല്‍ തോല്‍വിയറിഞ്ഞത് ബയേണിന്റെ തട്ടകത്തില്‍. ഇക്കുറി അതേ സ്ക്കോറിന് ആഴ്‍സണലിന്റെ ഹോം ഗ്രൌണ്ടില്‍ ബയേണ്‍ വീണ്ടും ജയമാഘോഷിച്ചു. ഇരുപതാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടിന്റെ ഗോളില്‍ ആഴ്‍സണലാണ് ലീഡ് നേടിയത്.

Full View

എന്നാല്‍ രണ്ടാം പകുതിയില്‍ കണ്ടത് ബയേണിന്റെ സര്‍വാധിപത്യം. 54 മിനിറ്റില്‍ ആഴ്സണലിന്റെ പ്രതിരോധതാരം ലോറന്റെ കോസിനി ചുവപ്പ് കാര്‍ഡ് പുറത്തായി.വൈകാതെ ലെവന്‍ഡോസ്ക്കി പെനാള്‍ട്ടിയിലൂടെ ബയേണിനെ ഒപ്പമെത്തിച്ചു. 68 മിനിറ്റില്‍ ആര്യന്‍ റോബന്‍ ബയേണിന്റെ ലീഡുയര്‍ത്തി. ഡഗ്ലസ് കോസ്റ്റ ആഴ്‍സണിലിന് മൂന്നാമത്തെ പ്രഹരമേല്‍പ്പിച്ചു. 80, 85 മിനിറ്റുകളില്‍ അര്‍തുറോ വിദാല്‍ ബയേണിനായി ഇരട്ടഗോളും നേടി.

ആദ്യപാദ ഫലത്തിന്റെ തനിയാവര്‍ത്തനമായിരുന്നു റയല്‍‍-നാപ്പോളി മല്‍സരം. ഇരുപത്തിനാലാം മിനിറ്റില്‍ ഡ്രൈസ് മെര്‍ട്ടന്‍സിന്റെ ഗോളില്‍ നാപ്പോളി മുന്നിലെത്തി. 51 മിനിറ്റില്‍ സെര്‍ജിയോ റാമോസിലൂടെ റയല്‍ തിരിച്ചടിച്ചു. 57 മിനിറ്റില്‍ നാപ്പോളിയുടെ ഡ്രൈസ് മെര്‍ട്ടന്‍സിന്റെ സെല്‍ഫഗോള്‍ റയലിന് രണ്ടാം ഗോള്‍ സമ്മാനിച്ചു. ഇഞ്ചുറി ടൈമില്‍ അല്‍വാരോ മൊറാട്ടയുടെ ഗോളില്‍ റയല്‍ ഗോള്‍ നേട്ടം മൂന്നാക്കി. രണ്ടിനെതിരെ ആറ് ഗോളിന്റെ ശരാശരിയിലാണ് റയലിന്റെ ക്വാര്‍ട്ടര്‍ പ്രവേശം.

Full View
Tags:    

Similar News