ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി

Update: 2018-05-13 18:17 GMT
Editor : admin
ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി
Advertising

ജര്‍മന്‍ ക്ലബ്ബ് വോള്‍സ് ബര്‍ഗ് ഏകപക്ഷീയമായ 2 ഗോളിനാണ് റയലിനെ തോല്‍പ്പിച്ചത്...

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് തോല്‍വി. ജര്‍മന്‍ ക്ലബ്ബ് വോള്‍സ് ബര്‍ഗ് ഏകപക്ഷീയമായ 2 ഗോളിനാണ് റയലിനെ തോല്‍പ്പിച്ചത്. റിക്കോര്‍ഡോ റോഡ്രിഗസ്, മാക്‌സ് മില്യന്‍ അര്‍നോള്‍ഡ് എന്നിവരാണ് വോള്‍ഫ് ബര്‍ഗിനായി ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജെര്‍മെയ്ന്‍ സമനിലയില്‍ തളച്ചു.

വോള്‍ഫ്‌സ് ബര്‍ഗ് സ്വന്തം തട്ടകത്തിലായിരുന്നു റയലിനെതിരെ വിജയമാഘോഷിച്ചത്. എല്‍ക്ലാസിക്കോയില്‍ ബാഴ്‌സയെ തകര്‍ത്തതിന്റെ പകിട്ടില്‍ തന്നെയായിരുന്നു റയല്‍ ബൂട്ടുകെട്ടിയത്. പക്ഷേ റയലിന് പിഴച്ചു. പതിനേഴാം മിനിറ്റില്‍ റയലിനെ ഞെട്ടിച്ച് വോള്‍ഫ്‌സ് ബര്‍ഗ് മിന്നിലെത്തി. ജര്‍മന്‍ താരം ആന്ദ്രെ ഷൂറിലിനെ കാസ്മിറോ ഫൗള്‍ ചെയ്തതിന് ഫോള്‍വ്‌സ് ബര്‍ഗിന് അനുകൂലമായി റഫറി പെനാള്‍ട്ടി വിധിച്ചു. റിക്കോര്‍ഡോ റോഡ്രിഗസ് മനോഹരമായി പന്ത് വലയിലെത്തിച്ചു

പിന്നീട് ഗോള്‍ തിരിച്ചടിക്കാന്‍ റയല്‍ കഠിനമായി ശ്രമിച്ചു. 25ാം മിനിറ്റില്‍ വോള്‍ഫ്‌സ് ബര്‍ഗ് ലീഡുയര്‍ത്തി. ബ്രൂണോ ഹെന്റിക്വയില്‍ നിന്ന് പന്തെടുത്ത് മാക്‌സ് മില്യന്‍ ലക്ഷ്യത്തിലെത്തിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരീം ബെന്‍സിമ, ഗരത് ബെയില്‍ എന്നിവര്‍ ശക്തമായ മുന്നേറ്റം നടത്തിയെങ്കിലും വോള്‍ഫ്‌സ് ബര്‍ഗ് ഗോളി ഡിയേഗോ ബെനാഗ്ലി വിദഗ്ധമായി തടഞ്ഞിട്ടു. ഈ മാസം 12 ന് സ്വന്തം തട്ടകത്തിലലെ രണ്ടാം പാദമത്സരത്തില്‍ മൂന്ന് ഗോളിനെങ്കിലും തോല്‍പ്പിച്ചാലെ റയലിന് സെമി സാധ്യതയുളളൂ.

പി എസ് ജി മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടം സമനിലയില്‍ കലാശിച്ചു. 38 ാം മിനിറ്റില്‍ പിഎസ്ജിക്കെതിരെ ലീഡ് നേടിയ ശേഷമാണ് സിറ്റി സമനില വഴങ്ങിയത്. ഡി ബ്രൂയിന്‍, ഫെര്‍ണാണ്ടിഞ്ഞോ എന്നിവര്‍ സിറ്റിക്കായി ഗോള്‍ നേടി. സൂപ്പര്‍ താരം ഇബ്രഹാമോവിച്ച്, അഡ്രിയാന്‍ റാബിയോട്ട് എന്നിവര്‍ പിഎസ്ജിക്കായി വലകുലുക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News