തുഴച്ചില്‍ താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അവഗണന

Update: 2018-05-13 13:06 GMT
Editor : Subin
തുഴച്ചില്‍ താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അവഗണന
Advertising

അവഗണനയെ തുടര്‍ന്ന് കൊതുമ്പുവള്ളത്തിലാണ് പരിശീലനം നടത്തിയതെന്ന് അന്തര്‍ദേശീയ താരങ്ങള്‍ അടക്കമുള്ളവര്‍ കണ്ണീരോടെ പറഞ്ഞു

കേരളത്തിന്റെ തുഴച്ചില്‍ താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അവഗണന. രണ്ട് മന്ത്രിമാര്‍ അടക്കം ശിപാര്‍ശ ചെയ്തിട്ടും ദേശീയ മത്സരങ്ങള്‍ക്കായി പോകുന്ന ടീമിന് സ്‌പോര്‍ട്‌സ് കിറ്റും ആവശ്യമായ പണവും നല്‍കിയില്ല. ഒടുവില്‍ സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് താരങ്ങള്‍ ആലപ്പുഴയില്‍ നിന്ന് ഗ്വാളിയറിലേക്ക് പുറപ്പെട്ടു.

അവഗണനയെ തുടര്‍ന്ന് കൊതുമ്പുവള്ളത്തിലാണ് പരിശീലനം നടത്തിയതെന്ന് അന്തര്‍ദേശീയ താരങ്ങള്‍ അടക്കമുള്ളവര്‍ കണ്ണീരോടെ പറഞ്ഞു. അന്തര്‍ ദേശീയ താരങ്ങള്‍ അടക്കമുള്ള ടീമിനാണ് ഈ അനുഭവം. രണ്ട് മന്ത്രിമാര്‍ അടക്കം ശിപാര്‍ശ ചെയ്തിട്ടും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഴങ്ങിയില്ല.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News