യൂറോയില്‍ രണ്ടു മെസിയും റൊണാള്‍ഡോയും

Update: 2018-05-13 04:41 GMT
Editor : admin
യൂറോയില്‍ രണ്ടു മെസിയും റൊണാള്‍ഡോയും
Advertising

യൂറോ കപ്പിന്റെ കളിയാവേശങ്ങള്‍ക്ക് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍മാത്രമാണ് ബാക്കി.

യൂറോ കപ്പിന്റെ കളിയാവേശങ്ങള്‍ക്ക് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍മാത്രമാണ് ബാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും വെയ്‍ന്‍ റൂണിയും ഗ്യാരത് ബെയ്‍ലുമടക്കം ലോക ഫുട്ബോളിലെ കരുത്തര്‍ അരങ്ങുവാഴുന്ന യൂറോ കപ്പില്‍ ഭാഗ്യം പരീക്ഷിക്കാന്‍‌ ഇത്തവണയും ഒരു പിടി കൌമാരതാരങ്ങളുണ്ട്.

ക്രൊയേഷ്യന്‍ താരം ആന്‍റെ കോറിക്ക് മുതല്‍ ഫ്രാന്‍സിന്റെ കിംഗ്‌സ്‌ലി കോമന്‍ വരെ ദേശീയ ടീമില്‍ ഇടം നേടിയതിന്റെ പ്രതീക്ഷയിലാണ് ഫ്രാന്‍സിലെത്തിയിരിക്കുന്നത്. പത്തൊന്‍പതുകാരനായ കോറിക് ക്രൊയേഷ്യന്‍ ഫുട്ബോളിന്റെ ഭാവി വാഗ്ദാനമാണ്. ഡൈനാമോ സാഗ്രബിന്റെ താരം. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ കോറികിനെ സ്വന്തമാക്കാന്‍ ലിവര്‍പൂളും സിറ്റിയും ബയേണ്‍ മ്യൂണിക് അടക്കമുള്ള വമ്പന്‍മാര്‍ രംഗത്തുണ്ട്. യൂറോപ്പ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോററെന്ന ബഹുമതിയുമായെത്തുന്ന കോറിക് യൂറോ കപ്പിലും പുതുചരിതം രചിക്കാമെന്ന് കണക്കു കൂട്ടുന്നു.

ആന്‍റെ കോറിക് ക്രയേഷ്യന്‍ മെസ്സിയാണെങ്കില്‍ ടര്‍ക്കിഷ് മെസ്സിയെന്ന് അറിയപ്പെടുന്ന താരമാണ് എമ്രെ മോര്‍. കഴിഞ്ഞ ദിവസമാണ് പതിനെട്ടുകാരനായ എമ്രെ മോറിനെ ബൊറൂഷ്യ ഡോര്‍ട്മുണ്ട് സ്വന്തമാക്കിയത്. ഈ യൂറോ കപ്പിന്റെ താരമാകാന്‍ പ്രതിഭയുള്ള കളിക്കാരനാണ് മോറെന്നാണ് ഫുട്ബോള്‍ നിരീക്ഷകരുടെ പ്രവചനം. സ്വിറ്റ്സര്‍ലണ്ട് ടീമിലുമുണ്ട് ഭാഗ്യം പ്രതീക്ഷിച്ചെത്തിയിരിക്കുന്ന ഒരു കൌമാര താരം. എഫ്സി ബേസലിനെ ഈ സീസണില്‍ സ്വിസ് ചാമ്പ്യന്‍മാരാക്കിയ ബ്രീല്‍ എമ്പോളോ. ബയേണ്‍ മ്യൂണികും യുവന്‍റസുമടക്കമുള്ള പ്രമുഖ ക്ലബുകളില്‍ കളിച്ചതിന്റെ പരിചയസമ്പത്തുമായാണ് ഫ്രാന്‍സിന്റെ കിംഗ്സ്‌ലി കോള്‍മാന്റെ വരവ്. പോളണ്ടിന്റെ ബാര്‍ടോസ് കപുസ്ക, പോര്‍ച്ചുഗലിന്റെ റെനാറ്റോ സാഞ്ചസ് തുടങ്ങിയവരെല്ലാം ഇതിനകം കഴിവു തെളിയിച്ച കൌമാരക്കാരാണ്. പക്ഷേ ആദ്യ ഇലവനിലോ പകരക്കാരന്റെ റോളിലോ കിട്ടുകയെന്നതാകും ഇവര്‍ക്ക് മുന്നിലെ വെല്ലുവിളി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News