യൂറോ കപ്പില്‍ വടക്കന്‍ അയര്‍ലന്‍ഡിന് ആദ്യ ജയം
പന്ത് കൈവശം വെക്കുകയും മുഴുവന്‍ സമയവും ആക്രമിച്ച് കളിക്കുകയും ചെയ്ത യുക്രൈനെ ശക്തമായ പ്രതിരോധം കൊണ്ടാണ് വടക്കന്‍ അയര്‍ലന്‍ഡ് നേരിട്ടത്. ഒപ്പം കിട്ടിയ അവസരങ്ങള്‍ കൂടി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചതോടെ യൂറോ കപ്പില്‍ ഒരു ജയം എന്ന സ്വപ്നം പൂവണിയിക്കാന്‍ കൂടി വടക്കന്‍ അയര്‍ലന്‍ഡിന് സാധിച്ചു.
യൂറോ കപ്പില്‍ വടക്കന്‍ അയര്‍ലന്‍ഡിന് ആദ്യ ജയം. യുക്രയിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് വടക്കന്‍ അയര്‍ലന്‍ഡ് പരാജയപ്പെടുത്തിയത്. യൂറോ കപ്പ് ചരിത്രത്തില്‍ വടക്കന്‍ അയര്‍ലന്‍ഡിന്‍റെ ആദ്യ ജയമാണിത്.
പന്ത് കൈവശം വെക്കുകയും മുഴുവന്‍ സമയവും ആക്രമിച്ച് കളിക്കുകയും ചെയ്ത യുക്രൈനെ ശക്തമായ പ്രതിരോധം കൊണ്ടാണ് വടക്കന്‍ അയര്‍ലന്‍ഡ് നേരിട്ടത്. ഒപ്പം കിട്ടിയ അവസരങ്ങള്‍ കൂടി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചതോടെ യൂറോ കപ്പില്‍ ഒരു ജയം എന്ന സ്വപ്നം പൂവണിയിക്കാന്‍ കൂടി വടക്കന്‍ അയര്‍ലന്‍ഡിന് സാധിച്ചു.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് അഞ്ച് മാറ്റങ്ങളുമായാണ് വടക്കന്‍ അയര്‍ലന്‍ഡ് സംഘം ഇന്നലെ ഇറങ്ങിയത്. അതിനുള്ള ഫലം മൈതാനത്ത് നിന്ന് നേടുകയും ചെയ്തു. ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വടക്കന്‍ അയര്‍ലന്‍ഡ് മുന്നിലെത്തി. 1986 ലോകകപ്പില്‍ സ്പെയിനെതിരെ ഗോള്‍ നേടിയതിന് ശേഷം ഒരു വലിയ ടൂര്‍ണമെന്‍റില്‍ അവരുടെ ആദ്യ ഗോള്‍.
പിന്നെ ഗോള്‍ തിരിച്ചടിക്കാനുള്ള യുക്രൈന്‍ ശ്രമങ്ങള്‍. ഇതിനിടയില്‍ ശക്തമായ ആലിപ്പഴ വീഴ്ച അല്‍പ്പനേരം കളി തടസ്സപ്പെടുത്തി. തുടര്‍ന്നും അവസരങ്ങള്‍ യുക്രൈന് നിരവധി ലഭിച്ചു. യുക്രൈന്‍ സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം തെറ്റിയപ്പോള്‍ ഇഞ്ച്വറി സമയത്ത് ഒരു ഗോള്‍ കൂടി നേടി വടക്കന്‍ അയര്‍ലന്‍ഡ് ജയം ഉറപ്പിച്ചു.
യൂറോ കപ്പില്‍ ആദ്യമായാണ് വടക്കന്‍ അയര്‍ലന്‍ഡ‍് കളിക്കാനെത്തുന്നത്. ജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകളും സജീവമാക്കി മൈക്കിള്‍ ഒനീല്‍ പരിശീപ്പിക്കുന്ന സംഘം.