ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റ് സമനിലയില്‍

Update: 2018-05-14 19:34 GMT
Editor : Jaisy
ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടെസ്റ്റ് സമനിലയില്‍
Advertising

റോസ്റ്റണ്‍ ചേസ് പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയുടെ ജയം തടഞ്ഞത്

ഇന്ത്യ-വെസ്റ്റിന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. റോസ്റ്റണ്‍ ചേസ് പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ഇന്ത്യയുടെ ജയം തടഞ്ഞത്. ചേസ് 137 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഡോവ്‌റിച്ച് 74ഉം നായകന്‍ ജെയ്സണ്‍ ഹോള്‍ഡര്‍ അറുപത്തിനാല് റണ്‍സും എടുത്തു. റോസ്റ്റണ്‍ ചേസാണ് കളിയിലെ താരം. ആദ്യ മത്സരം ജയിച്ച ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്.

ഇന്ത്യക്കുവേണ്ടി അമിത് മിശ്ര, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ഇഷാന്ത് ശര്‍മ, അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
അജിങ്ക്യ രഹാനയുടെ അപരാജിത സെഞ്ച്വറിയുടെ ബലത്തില്‍ ഒമ്പതിന് 500 എന്ന നിലയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിന്റെ ആദ്യ ഇന്നിങ്ങ്‌സ് 196 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഫോളോ ഓണ്‍ ചെയ്ത വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സിലും ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും നാലാം ദിനം മഴയും അഞ്ചാം ദിനം റോസ്റ്റനും രക്ഷക്കെത്തുകയായിരുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News