എല്‍ക്ലാസികോയില്‍ ബാഴ്സയെ തകര്‍ത്ത് റയല്‍
സ്പാനിഷ് ലീഗിലെ രണ്ടാം എല്‍ ക്ലാസികോയില്‍ ബാഴ്സലോണക്ക് എതിരെ റയല്‍ മാഡ്രിഡിന് ജയം.
സ്പാനിഷ് ലീഗിലെ രണ്ടാം എല്‍ ക്ലാസികോയില്‍ ബാഴ്സലോണക്ക് എതിരെ റയല്‍ മാഡ്രിഡിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് റയലിന്റെ ജയം. റയലിനായി കരിം ബെന്‍സെമയും ക്രിസ്ത്യാനോ റൊണാള്‍ഡോയും കരീം ബെന്‍സെമയും ഗോള്‍ നേടിയപ്പോള്‍ ബാഴ്സയുടെ ആശ്വാസഗോള്‍ നേടിയത് ജെറാര്‍ഡ് പിക്വെ ആണ്.
തോല്‍വിയറിയാതെ 39 മത്സരങ്ങള്‍ കടന്നെത്തിയ കറ്റാലന്‍ സംഘത്തിന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ അടിതെറ്റി. ബാഴ്സക്ക് എല്ലാമുണ്ടായിരുന്നു. വെല്ലുവിളികളേറെയുണ്ടായിട്ടും 10 പേരായി ചുരുങ്ങിയിട്ടും റയല്‍ ജയിച്ചുകയറിയപ്പോള്‍ നൌ കാമ്പ് നിശ്ശബ്ദമായി. എംഎന്‍എന്‍ ത്രയം നിറം മങ്ങിയ മത്സരത്തില്‍ തിളങ്ങിയത് റയലിന്റെ ബിബിസി കൂട്ടുകെട്ടായിരുന്നു. ആദ്യ എല്‍ ക്ലാസികോ എന്ന അഗ്നിപരീക്ഷയെ റയല്‍ മാനേജര്‍ സിനദിനും സിദാനും മറികടന്നു. ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളടിച്ചില്ല. രണ്ടാം പകുതിയില്‍ ജെറാര്‍ഡ് പിക്വെ ആദ്യം ലീഡ് നേടിയപ്പോള്‍ അത് ബാഴ്സയുടെ ഏകഗോളായിരിക്കുമെന്ന് ആരാധകര്‍ കരുതിയിരുന്നില്ല.
ലോസ് ബ്ലാങ്കോസിനായി കരിം ബെന്‍സെമയുടെ സിസര്‍ കട്ട്. 83ആം മിനിട്ടില്‍ നായകന്‍ സെര്‍ജിയോ റാമോസ് രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായതോടെ പ്രതീക്ഷകള്‍ അവസാനിച്ചെന്ന് കരുതിയ റയല്‍ റൊണാള്‍ഡോയിലൂടെ തിരിച്ചടിച്ചു. സീസണിലെ റൊണാള്‍ഡോയുടെ 42ആം ഗോള്‍. ലാലിഗയിലെ 29ആമതും.
ബാഴ്സയുടെ തട്ടകത്തില്‍ റയല്‍ ഒരു മത്സരം ജയിക്കുന്നത് 3 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ലാലിഗയില്‍ 76 പോയിന്റുമായി ബാഴ്സ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 69 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയല്‍.