ദേശീയ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങി

Update: 2018-05-14 13:52 GMT
ദേശീയ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊടിയിറങ്ങി
Advertising

പുരുഷ വിഭാഗത്തില്‍ പരാജയപ്പെട്ടെങ്കിലും വനിതാ വിഭാഗത്തില്‍ കിരീടം പിടിക്കാന്‍ തമിഴ്നാടിന് കഴിഞ്ഞു.

കേരളം ആതിഥ്യ മരുളിയ ദേശീയ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന് കൊച്ചിയില്‍ കൊടിയിറങ്ങി. പുരുഷ വിഭാഗത്തില്‍ രാജസ്ഥാനും വനിതാ വിഭാഗത്തില്‍ തമിഴ്നാടും ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ പരാജയപ്പെട്ടെങ്കിലും വനിതാ വിഭാഗത്തില്‍ കിരീടം പിടിക്കാന്‍ തമിഴ്നാടിന് കഴിഞ്ഞു.

Full View

സെമിഫൈലില്‍ കേരളം പുറത്തായത് കലാശപ്പോരാട്ടത്തിന്‍റെ ആവേശം കുറച്ചെങ്കിലും ഫൈനല്‍ മത്സരം കാണാന്‍ കളിക്കമ്പക്കാരായ ഒട്ടേറെ പേര്‍ എത്തി. കഴിഞ്ഞ ഏഴ് നാള്‍ വോളിബോള്‍ മാത്രമായിരുന്നു പറവൂരുകാരുടെ മനസില്‍. പുരുഷ വിഭാഗത്തില്‍ മുന്നില്‍ ഇഞ്ചോടിഞ്ച് പോരാടിയെങ്കിലും രാജസ്ഥാന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു തമിഴ്നാടിന്. സ്കോര്‍ 26-24, 25-21,25-16, 25-22.

പുരുഷ വിഭാഗത്തില്‍ നിരാശപ്പെടേണ്ടി വന്നെങ്കിലും പെണ്‍കുട്ടികളുടെ ഫൈനലില്‍ ബംഗാളിനെ തോല്‍പ്പിച്ച് തമിഴ്നാട് കിരീടം നേടി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബംഗാളിനെ പരാജയപ്പെടുത്തിയത്. സ്കോര്‍ 25-23, 25-21,25-16. പുരുഷ വനിതാ വിഭാഗങ്ങളില്‍ ലൂസേഴ്സ് ഫൈനലില്‍ കേരളം മൂന്നാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ ലൂസേഴ്സ് ഫൈനലില്‍ ഛണ്ഢീഗഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. പെണ്‍കുട്ടികളുടെ ലൂസേഴ്സ് ഫൈനലില്‍ രാജസ്ഥാനെ പിന്തള്ളിയാണ് കേരളം മൂന്നാം സ്ഥാനം നേടിയത്.

Similar News