റിയോ ഒളിമ്പിക്സിന് വര്‍ണാഭമായ സമാപനം; ഇനി ടോക്യോയില്‍

Update: 2018-05-15 11:40 GMT
Editor : Sithara
റിയോ ഒളിമ്പിക്സിന് വര്‍ണാഭമായ സമാപനം; ഇനി ടോക്യോയില്‍
Advertising

2020ലെ ടോക്യോ ഒളിമ്പിക്സിനുള്ള പതാക സമാപനചടങ്ങില്‍ കൈമാറി.

വര്‍ണ്ണാഭമായ ചടങ്ങുകളോടെയാണ് റിയോ ഒളിമ്പിക്സിന് കൊടിയിറങ്ങിയത്. ഇനി ടോക്യോയില്‍. 2020ലെ ടോക്യോ ഒളിമ്പിക്സിനുള്ള പതാക സമാപനചടങ്ങില്‍ കൈമാറി.

പ്രകൃതി തന്നെയായിരുന്നു സമാപനചടങ്ങിലും മുന്നിട്ട് നിന്നത്. മഴയും കാറ്റുമെല്ലാം കാഴ്ചക്ക് അഴകായി. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ പതാകയുമായി മാരക്കാന സ്റ്റേഡിയത്തില്‍. ഇന്ത്യയുടെ അഭിമാനം സാക്ഷി മാലിക്കായിരുന്നു ഇന്ത്യന്‍ പതാക വാഹക.

അടുത്ത ഒളിമ്പിക്സിനുള്ള പതാക കൈമാറല്‍ ചടങ്ങായിരുന്നു പിന്നീട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാക്കില്‍ നിന്നും ടോക്യോ ഗവര്‍ണ്ണര്‍ യുറോകോ കൊയ്കി പതാക ഏറ്റുവാങ്ങി.

റിയോ വിട പറഞ്ഞു. തുടക്കം പോലെ അതിമനോഹരമായ സമാപന ചടങ്ങുകളോടെ. ഓര്‍ത്തുവെയ്ക്കാന്‍ വിസ്മയകാഴ്ചകള്‍ സമ്മാനിച്ച്. ജപ്പാന്‍റെ പതാക മാരക്കാനയുടെ മധ്യത്തില്‍ തെളിഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News