ചാമ്പ്യൻസ് ലീഗിൽ തകര്‍പ്പന്‍ മത്സരങ്ങളുമായി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങള്‍
നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് എതിരാളിയാവുമ്പോൾ, ബാഴ്സലോണക്ക് യുവൻറസാണ് എതിരാളികള്‍
യുവേഫ ചാമ്പ്യൻസ് ലീഗിൽ തകര്‍പ്പന്‍ മത്സരങ്ങളുമായി ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡിന് മുൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് എതിരാളിയാവുമ്പോൾ, ബാഴ്സലോണക്ക് യുവൻറസാണ് എതിരാളികള്‍. ക്വാർട്ടറിലെ ഏക ഇംഗ്ലീഷ് സാന്നിധ്യമായ ലെസ്റ്റർ സിറ്റിക്ക് മുൻ ചാമ്പ്യന്മാരായ അത്ലറ്റികോ മഡ്രിഡാണ് എതിരാളി. താരതമ്യേന ദുർബലരായ ബൊറൂസ്യ ഡോർട്മുണ്ടും ഫ്രഞ്ച് ക്ലബ് മൊണാകോയും ഏറ്റുമുട്ടും.
ആദ്യപാദ മത്സരങ്ങൾ ഏപ്രിൽ 11, 12നും, രണ്ടാം പാദം 18,19നും നടക്കും. റയൽ മഡ്രിഡിൽനിന്ന് പടിയിറങ്ങി ബയേൺ മ്യൂണിക്കിന്റെ കോച്ചായി മാറിയ കാർലോ ആഞ്ചലോട്ടിക്ക് പഴയ തട്ടകത്തിലെ പോരാട്ടംകൂടിയാവും ക്വാർട്ടർ. ആഞ്ചലോട്ടിക്ക് കീഴിൽ 2013-14 സീസണിൽ റയൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായിരുന്നു. ബാഴ്സലോണ-യുവന്റസ് ക്വാർട്ടർ ഫൈനൽ, 2015 ചാമ്പ്യൻസ് ലീഗ് ഫൈനലിന്റെ റീമാച്ചായി മാറും. അന്ന്, യുവൻറസിനെ വീഴ്ത്തി ബാഴ്സ കിരീടമണിഞ്ഞിരുന്നു.
ക്വാർട്ടർ ഫൈനൽ മത്സരങ്ങള്‍
അത്ലറ്റികോ മഡ്രിഡ് x ലെസ്റ്റർ സിറ്റി (ഏപ്രിൽ 12, 18)
ബൊറൂസ്യ ഡോർട്മുണ്ട് x മൊണാകോ (ഏപ്രിൽ 11, 19)
ബയേൺ മ്യൂണിക് x റയൽ മഡ്രിഡ് (ഏപ്രിൽ12, 18)
യുവൻറസ് x ബാഴ്സലോണ (ഏപ്രിൽ 11, 19)