ഗെയിലിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി തമ്പി വരുന്നു
തമ്പിയുടെ സ്ലോയും ഫാസ്റ്റും അടങ്ങിയ ബോളുകള്‍ക്ക് മുന്നല്‍ ഗെയിലും കോഹ്‌ലിയും ഒന്ന് പരുങ്ങി.
ഗെയിലും കോഹ്‌ലിയും തകര്‍ത്താടിയ ഇന്നലത്തെ മത്സരത്തില്‍ ഗുജറാത്ത് ലയണ്‍സിന് വേണ്ടി പന്ത് കൊണ്ട് തിളങ്ങിയത് മലയാളി താരം ബേസില്‍ തമ്പി. നാല് ഓവര്‍ എറിഞ്ഞ തമ്പി 31 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ബാംഗ്ലൂര്‍ തമ്പിയെ നേരിടുന്നതില്‍ അല്‍പം പരുങ്ങി. മൂന്ന് ഓവറില്‍ 19 റണ്‍സ് മാത്രമാണ് തമ്പി വിട്ടുകൊടുത്തതെന്ന് കൂടി പറയണം.
അതും ഗെയിലും കോഹ്ലിയും ക്രീസിലുള്ളപ്പോള്‍. തമ്പിയുടെ സ്ലോയും ഫാസ്റ്റും അടങ്ങിയ ബോളുകള്‍ക്ക് മുന്നല്‍ ഗെയിലും കോഹ്‌ലിയും ഒന്ന് പരുങ്ങി. കൂറ്റനടികള്‍ക്ക് ഇരുവരെയും അനുവദിച്ചില്ലെന്ന് മാത്രമല്ല ഗെയിലിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഐ.പി.എല്ലിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു തമ്പി. നാലാമത്തെ ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്തത് മാത്രമാണ് തമ്പിക്ക് ക്ഷീണമായത്.
തന്റെ ബൗളിങ് മിടുക്കിന് ആസ്‌ട്രേലിയന്‍ താരം മഗ്രാത്തിനോടാണ് തമ്പി നന്ദി പറയുന്നത്. മഗ്രാത്തിന്റെ കീഴില്‍ ബൗളിങ് ഫൗണ്ടേഷനില്‍ തമ്പി പരിശീലിച്ചിരുന്നു. ഇവിടെ നിന്നും ലഭിച്ച പരിശീലനം തന്റെ പ്രകടനത്തില്‍ നിര്‍ണ്ണായകമായെന്നാണ് തമ്പി പറയുന്നത്. തുടര്‍ന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നാണ് തമ്പി പറയുന്നത്. നേരത്തെ റൈസിങ് പൂനെക്കെതിരായ മത്സരത്തില്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ ബൗണ്‍സറിലൂടെ വീഴ്ത്തിയിരുന്നു. തമ്പിയുടെ ബൗണ്‍സറിനെ ഹുക്ക് ചെയ്യാന്‍ ശ്രമിച്ച സ്മിത്തിന് പിഴക്കുകയായിരുന്നു.