അന്താരാഷ്ട്ര സ്വര്‍ണവുമായി മേരികോമിന്റെ ഗംഭീര തിരിച്ചുവരവ്

Update: 2018-05-15 23:49 GMT
Editor : Subin
അന്താരാഷ്ട്ര സ്വര്‍ണവുമായി മേരികോമിന്റെ ഗംഭീര തിരിച്ചുവരവ്
Advertising

48 കിലോഗ്രാം വിഭാഗത്തില്‍ ഉത്തരകൊറിയയുടെ കിം ഹയാങ് മിയെ 5-0ത്തിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ബോക്‌സിംങിലെ ഉരുക്കുവനിത സ്വര്‍ണ്ണം നേടിയത്. 

ഏഷ്യന്‍ വനിതാ ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി മേരികോമിന്റെ തിരിച്ചുവരവ്. 2014ലെ ഏഷ്യന്‍ ഗെയിംസിന് ശേഷം 35കാരിയായ മേരികോമിന്റെ ആദ്യ അന്താരാഷ്ട്ര മെഡലാണിത്. 48 കിലോഗ്രാം വിഭാഗത്തില്‍ ഉത്തരകൊറിയയുടെ കിം ഹയാങ് മിയെ 5-0ത്തിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ബോക്‌സിംങിലെ ഉരുക്കുവനിത സ്വര്‍ണ്ണം നേടിയത്.

അഞ്ച് തവണ ലോക ചാമ്പ്യനും ഒളിംപിക്‌സ് വെങ്കലമെഡല്‍ ജേതാവുമായ മേരികോമിന്റെ റിംങിലേക്കുള്ള ശക്തമായ തിരിച്ചുവരവാണ് വിയറ്റ്‌നാമില്‍ നടന്ന ഏഷ്യന്‍ വനിതാ ബോക്‌സിംങ് ചാമ്പ്യന്‍ഷിപ്പില്‍ കണ്ടത്. മേരികോമിന്റെ ഭാഗ്യ വേദി കൂടിയാണ് ഏഷ്യന്‍ വനിതാ ബോക്‌സിംങ് വേദി. ഇവിടെ ആറ് തവണ മത്സരിച്ചപ്പോള്‍ ആറു തവണയും ഫൈനലിലെത്തിയ മേരി അഞ്ച് തവണ സ്വര്‍ണ്ണം നേടുകയും ചെയ്തു.

നേരത്തെ അഞ്ചുവര്‍ഷം 51 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന മേരികോം ഇത്തവണ ഭാരം കുറച്ച് 48 കിലോഗ്രാം ലൈറ്റ് ഫൈഌവെയ്റ്റ് വിഭാഗത്തിലാണ് മത്സരിച്ചത്. ടൂര്‍ണ്ണമെന്റിലെ ഏറ്റവും ശക്തയായ എതിരാളിയെയാണ് മേരികോമിന് ഫൈനലില്‍ ലഭിച്ചത്. വേഗതയിലും ചടുല നീക്കങ്ങളിലുമുള്ള മുന്‍തൂക്കമാണ് മേരികോമിന് ഗുണമായത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News