ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് ഇന്ത്യന്‍ ടീമിന് ദാദയുടെ മുന്നറിയിപ്പ്
സ്വന്തം മണ്ണിലെ പരമ്പര വിജയത്തേക്കാളും വിശേദമണ്ണിലെ മത്സരമാണ് ഇന്ത്യക്ക് പ്രധാനപ്പെട്ടതെന്നും ഗാംഗുലി ഓര്‍മപ്പെടുത്തി.
ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീം കരുതിയിരിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി. വിദേശപരമ്പര ഇന്ത്യന്‍ പേസര്‍മാര്‍ക്കുള്ള കടുത്ത പരീക്ഷണമാകുമെന്നും ഗാംഗുലി പറഞ്ഞു.
സമീപകാലത്തെ ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ടാണ് ഗാംഗുലി സംസാരിച്ചത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യ കോഹ്‌ലി എന്ന നായകന് കീഴില്‍ ഒരൊറ്റ പരമ്പര പോലും തോറ്റിട്ടില്ലെന്നും എടുത്തുകാട്ടി. എന്നാല്‍ ജനുവരിയില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര ഇന്ത്യന്‍ ടീമിന് വലിയ പരീക്ഷണമാകുമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ പറയുന്നു. ഇന്ത്യയുടെ ബാറ്റിങ്ങ് നിര ശക്തമാണ്. സമീപകാലത്തെ രഹാനെയുടെ പ്രകടനം അത്ര തൃപ്തികരമല്ല. എന്നാല്‍ ദക്ഷിണാഫ്രിക്കകെതിരെ അദ്ദേഹത്തിന് കൂടുതല്‍ ചെയ്യാനാകുമെന്നും പരിചയസമ്പത്ത് ഗുണം ചെയ്യുമെന്നും ഗാംഗുലി പറഞ്ഞു.
നായകന്‍ കോഹ്‌ലി, രഹാനെ, പൂജാരെ, മുരളി വിജയ് തുടങ്ങിയവര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയുടെ സാന്നിധ്യവും ടീമിന് കരുത്താകും. മികച്ചൊരു ഓള്‍റൗണ്ടറുടെ ആവശ്യം ടീമിനുണ്ട്. ബൗളര്‍മാരില്‍ സ്പിന്നര്‍മാരേക്കാള്‍ കൂടുതല്‍ കരുതിയിരിക്കേണ്ടത് പേസര്‍മാരാണ്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, തുടങ്ങിയ താരങ്ങള്‍ക്ക് പരമ്പര കടുത്തതായിരിക്കുമെന്നും സ്വന്തം മണ്ണിലെ പരമ്പര വിജയത്തേക്കാളും വിശേദമണ്ണിലെ മത്സരമാണ് ഇന്ത്യക്ക് പ്രധാനപ്പെട്ടതെന്നും ഗാംഗുലി ഓര്‍മപ്പെടുത്തി.