സ്വര്‍ണം ഓടിയെടുക്കാന്‍ മോ ഫറ

Update: 2018-05-16 16:54 GMT
Editor : Alwyn K Jose
സ്വര്‍ണം ഓടിയെടുക്കാന്‍ മോ ഫറ
Advertising

റിയോയിലെ രണ്ടാം സ്വര്‍ണം ലക്ഷ്യമിട്ട് മോ ഫറ ഇന്ന് 5000 മീറ്റര്‍ ഹീറ്റ്സിലിറങ്ങും. കഴിഞ്ഞ ദിവസം നടന്ന 10,000 മീറ്ററില്‍ മോ ഫറ സ്വര്‍ണം നേടിയിരുന്നു. ഡബിളെന്ന ചരിത്രനേട്ടമാണ് ഫറയുടെ ലക്ഷ്യം.

റിയോയിലെ രണ്ടാം സ്വര്‍ണം ലക്ഷ്യമിട്ട് മോ ഫറ ഇന്ന് 5000 മീറ്റര്‍ ഹീറ്റ്സിലിറങ്ങും. കഴിഞ്ഞ ദിവസം നടന്ന 10,000 മീറ്ററില്‍ മോ ഫറ സ്വര്‍ണം നേടിയിരുന്നു. ഡബിളെന്ന ചരിത്രനേട്ടമാണ് ഫറയുടെ ലക്ഷ്യം.

ഹ്രസ്വദൂര ഓട്ടത്തില്‍ ബോള്‍ട്ടെങ്കില്‍ ദീര്‍ഘദൂര ഓട്ടത്തിലെ അതികായനാണ് ഫറ. ലണ്ടന്‍ ഒളിമ്പിക്സില്‍ 5000 മീറ്ററിലും 10,000 മീറ്ററിലും സ്വര്‍ണം നേടി മടങ്ങിയ ഫറ റിയോയിലെത്തിയത് ഡബിള്‍ നേട്ടം ആവര്‍ത്തിക്കാന്‍, ചരിത്രം കുറിച്ച് മടങ്ങാന്‍. റിയോയിലെ ട്രാക്കില്‍ ഫറ ആ നേട്ടത്തിന് തുടക്കമിട്ടു. 27 മിനിട്ട് 5.17 സെക്കന്റിലാണ് ഫറ 10,000 മീറ്റര്‍ ഓടിയെത്തിയത്. ലണ്ടന്‍ ഒളിമ്പിക്സിനേക്കാള്‍ മികച്ച സമയം. പത്താം ലാപ്പിലെ വീഴ്ചയുയര്‍ത്തിയ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് ഫിനിഷിങ് ലൈനിലെത്തിയത്.

അത്‌ലറ്റിക്സില്‍ മൂന്ന് ഒളിമ്പിക് സ്വര്‍ണം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് മോ ഫറ. 5000 മീറ്ററില്‍ 12 മിനിട്ട് 53.11 സെക്കന്റാണ് ഫറയുടെ മികച്ച സമയം. എത്യോപ്യയുടെയും കെനിയയുടെയും താരങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി മറികടന്ന് ഡബിള്‍ ഒളിമ്പിക്സില്‍ ഡബിള്‍ സ്വര്‍‌ണമെന്ന ചരിത്രം കുറിക്കാനാകുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News