സെമി പോരാട്ടത്തിന് പിവി സിന്ധു ഇന്നിറങ്ങും
ലോക ആറാം റാങ്കുകാരി നസോമി ഒകഹറയാണ് സിന്ധുവിന്റെ എതിരാളി. വൈകിട്ട് 7 മണിക്കാണ് മത്സരം
ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് സെമി പോരാട്ടത്തിന് പിവി സിന്ധു ഇന്നിറങ്ങും. ലോക ആറാം റാങ്കുകാരി നസോമി ഒകഹറയാണ് സിന്ധുവിന്റെ എതിരാളി. വൈകിട്ട് 7 മണിക്കാണ് മത്സരം.
ബാഡ്മിന്റണ്‍ ലോകത്ത് സമീപകാലത്ത് ഉയര്‍ന്നു വന്ന ശക്തയായ യുവതാരമാണ് നസോമി ഒകുഹറ. പ്രകടന സ്ഥിരതയാണ് ജപ്പാന്‍ താരത്തിന്റെ പ്രത്യേകതകളിലൊന്ന്. ഈ സീസണില്‍ 29 സിംഗിള്‍സുകള്‍ മത്സരിച്ച ഒകുഹറ 22 ലും ജയിച്ചു. കരിയറില്‍ മത്സരിച്ച 221 സിംഗിള്‍സില്‍ 165 ലും വിജയം. പി.വി സിന്ധുവും ഒകുഹറയും കളിച്ചപ്പോള്‍ മേധാവിത്വം ജപ്പാന്‍ താരത്തിനു തന്നെയാണ്.
നാലു തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നു വട്ടവും വിജയം ഒകുഹറക്കൊപ്പം നിന്നു. എന്നാല്‍ നാലു കളിയും ഏകപക്ഷീയമായിരുന്നില്ല. എല്ലാ കളിയുടെയും ഫലം നിശ്ചയിക്കപ്പെട്ടത് മൂന്നാം ഗെയിമിലായിരുന്നു. ലോക എട്ടാം നമ്പറിനെയും രണ്ടാം നമ്പര്‍ താരത്തെയും തോല്‍പ്പിച്ചാണ് സെമിയിലേക്കുള്ള പ്രയാണമെന്നത് മാത്രം മതി സിന്ധുവിന് ആത്മവിശ്വാസമാകാന്‍. ഒകുഹറയോട് ജയിച്ചാല്‍ വെള്ളി മെഡല്‍ ഉറപ്പിക്കാം. തോറ്റാല്‍ രണ്ടാം സെമിയില്‍ തോല്‍ക്കുന്നയാളുമായി വെങ്കലവഗരഹപോരാട്ടം.ലോക ഒന്നാം നമ്പര്‍ താരം കരോലിന്‍ മാരിനും നിലവിലെ ചാമ്പ്യന്‍ ലി ഷൂറേയിയും തമ്മിലാണ് രണ്ടാം സെമി.