അമ്പരിപ്പിക്കുന്ന ക്യാച്ചുമായി കോറി ആന്‍ഡേഴ്സണ്‍
കോറി ആന്‍ഡേഴ്സണ്‍ ഏതാനും ചുവട് പിറകോട്ട് ഓടിയ ശേഷം വായുവിലേക്ക് ഉയര്‍ന്ന് ചാടി പന്ത് കൈപ്പിടിയിലൊതുക്കി. കാണികള്‍ക്കൊപ്പം കാര്‍ത്തിക്കും ആ ദൃശ്യം അത്ഭുതത്തോടെയാണ് കണ്ടത്.
പിറകോട്ടോടി പറന്ന് പന്ത് കൈപ്പിടിയിലൊതുക്കി എതിരാളിയുടെ കൂടാരത്തിലേക്കുള്ള മടക്കത്തിന് കാരണക്കാരനാകുന്ന ഒരു ഫീല്‍ഡര്‍ ക്രിക്കറ്റ് ഫീല്‍ഡിലെ പതിവ് കാഴ്ചയല്ല. ഒരഭ്യാസിയെപ്പോലെ ആ പ്രകടനം പുറത്തെടുക്കുന്നത് ക്രീസിലെ കൂറ്റനടികളുടെ രാജാവ് കൂടിയാകുന്പോള്‍ അതൊരു ഓള്‍ റൌണ്ട് മികവിന്‍റെ വലിയ സാക്ഷ്യപത്രം കൂടിയാവുന്നു. ഗുജറാത്തിനെതിരായ മത്സരത്തില്‍ ഡല്‍ഹിയുടെ കിവി താരം കോറി ആന്‍ഡേഴ്സണ്‍ ബാറ്റ് കൊണ്ട് വെടിക്കെട്ടിന് തിരികൊളുത്തുന്നതിന് മുന്പ് ശ്രദ്ധേയനായത് അസാധ്യമെന്ന് മിക്കവരും വിധിയെഴുതുന്ന ഒരു ക്യാച്ചിലൂടെയായിരുന്നു. ഇരയാകട്ടെ ദിനേശ് കാര്‍ത്തിക്കും.
ഡല്‍ഹിയെ അടിച്ചു പരത്തി മുന്നേറിയ കാര്‍ത്തിക് വ്യക്തിഗത സ്കോര്‍ 65ല്‍ എത്തിനില്‍ക്കെ പാറ്റ് കുമ്മിന്‍സിനെ മിഡ് ഓണിനു മുകളിലൂടെ പറത്താന്‍ ശ്രമിച്ചു. പന്ത് അതിര്‍ത്തി കടക്കുമെന്ന് ഉറപ്പാക്കുന്ന കൂറ്റനടി. എന്നാല്‍ കാത്തിരുന്ന കോറി ആന്‍ഡേഴ്സണ്‍ ഏതാനും ചുവട് പിറകോട്ട് ഓടിയ ശേഷം വായുവിലേക്ക് ഉയര്‍ന്ന് ചാടി പന്ത് കൈപ്പിടിയിലൊതുക്കി. കാണികള്‍ക്കൊപ്പം കാര്‍ത്തിക്കും ആ ദൃശ്യം അത്ഭുതത്തോടെയാണ് കണ്ടത്.