ഭുവിക്ക് ധോണി നല്‍കിയ ഉപദേശം ഇതാണ്
. പരിഭ്രമിക്കാനില്ലെന്നും ടെസ്റ്റില്‍ കളിക്കുന്നതുപോലെ സ്വാഭാവിക കളി ശൈലി പുറത്തെടുത്താല്‍ മതിയെന്നുമാണ് ക്രീസിലെത്തിയ തന്നോട് ധോണി പറഞ്ഞതെന്ന് ഭുവനേശ്വര്‍ കുമാര്‍
ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ അപ്രതീക്ഷിത പരാജയത്തിലേക്ക് വഴുതി വീഴുകയായിരുന്ന ഇന്ത്യയെ രക്ഷിച്ചത് ധോണി - ഭുവനേശ്വര്‍ കുമാര്‍ സഖ്യമാണ്. ധോണിയെ ചുറ്റിപ്പറ്റി ഇന്ത്യന്‍ ഇന്നിങ്സ് മുന്നേറുമെന്ന് വിചാരിച്ചിരുന്നവരെ ഞെട്ടിച്ച് കരിയറിലെ കന്നി അര്ധശതകവുമായി ഭുവനേശ്വര്‍ കുമാര്‍ അരങ്ങ് വാണു. ധോണിയുടെ തണല്‍ നല്‍കിയ സംരക്ഷണം ചെറുതായിരുന്നില്ലെന്ന് മത്സരശേഷം ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു. പരിഭ്രമിക്കാനില്ലെന്നും ടെസ്റ്റില്‍ കളിക്കുന്നതുപോലെ സ്വാഭാവിക കളി ശൈലി പുറത്തെടുത്താല്‍ മതിയെന്നുമാണ് ക്രീസിലെത്തിയ തന്നോട് ധോണി പറഞ്ഞതെന്ന് ഭുവനേശ്വര്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഓവറുകള്‍ ബാക്കിയുള്ളതിനാല്‍ വിജയം അസാധ്യമല്ലെന്ന് ധോണി പറഞ്ഞു.
ഏഴ് വിക്കറ്റ് നഷ്ടമായ അവസരത്തിലായതിനാല്‍ ഒന്നും നഷ്ടപ്പെടാനില്ലാത്ത അവസ്ഥയിലായിരുന്നു. ധോണിയുടെ സഹായമുള്ളതിനാല്‍ മികച്ച കളി പുറത്തെടുക്കാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു. ഇത് പ്രാവര്‍ത്തികമാക്കാനാണ് ഞാന്‍ ശ്രമിച്ചത് - ഭുവനേശ്വര്‍ കുമാര്‍ പറഞ്ഞു.