കേരളം പിടിമുറുക്കുന്നു, വിദര്‍ഭ 246 റണ്‍സിന് ഓള്‍ഔട്ടായി
കേരളത്തിനായി കെ സി അക്ഷയ് 5 വിക്കറ്റ് വീഴ്ത്തി.ജലജ് സക്സേന മൂന്നും വിക്കറ്റ് നേടി. വിദര്‍ഭക്കായി അര്‍ധ സെഞ്ച്വറി നേടിയ അക്ഷയ് വിനോദ് വാട്കര്‍ മാത്രമാണ് ചെറിയ ചെറുത്തുനില്‍പ്
രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ വിദര്‍ഭ ഒന്നാം ഇന്നിങ്സില്‍ 246 റണ്‍സിന് ഓള്‍ഔട്ടായി. . കേരളത്തിനായി കെ സി അക്ഷയ് 5 വിക്കറ്റ് വീഴ്ത്തി.ജലജ് സക്സേന മൂന്നും വിക്കറ്റ് നേടി. വിദര്‍ഭക്കായി അര്‍ധ സെഞ്ച്വറി നേടിയ അക്ഷയ് വിനോദ് വാട്കര്‍ മാത്രമാണ് ചെറിയ ചെറുത്തുനില്‍പ് നടത്തിയത്. മൂന്നിന് 45 എന്ന നിലയില്‍ ഇന്നിങ്സ് പുനരാരംഭിച്ച വിദര്‍ഭക്ക് ഇന്ന് തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ കൂടി നഷ്ടമായി. തുടര്‍ന്നായിരുന്നു വാട്കറിന്‍റെ ചെറുത്തു നില്‍പ്പ്. . മിന്നും ഫോമിലുള്ള വിദര്‍ഭ നായകന്‍ ഫസലിനെയും മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറിനെയും ആദ്യ ദിനം തന്നെ കൂടാരം കയറ്റിയ കേരളത്തിന് പക്ഷേ വിദര്‍ഭയുടെ വാലറ്റത്തെ എളുപ്പത്തില്‍ ചുരുട്ടികൂട്ടാനായില്ല.