കേരളത്തിന് കിരീടം
Update: 2018-05-18 09:36 GMT
തുടര്‍ച്ചയായ പത്തൊമ്പതാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത്.
ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റില്‍ കേരളത്തിന് കിരീടം. തുടര്‍ച്ചയായ പത്തൊമ്പതാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത്.
13 സ്വര്‍ണവും 8 വെള്ളിയും 4 വെങ്കലവുമുള്‍പ്പെടെയാണ് കേരളം ചാമ്പ്യന്‍ പട്ടം അണിഞ്ഞത്. ഇന്ന് 5 സ്വര്‍ണം കേരള താരങ്ങള്‍ വാരിക്കൂട്ടി. പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ആന്‍സി സോജന്‍ ട്രിപ്പിള്‍ സ്വര്‍ണം നേടി.