സാഹക്ക് ഇരട്ട ശതകം, പൂജരക്ക് ശതകം, റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി ജേതാക്കള്‍
ഇറാനി ട്രോഫിയില്‍ ഇരട്ട ശതകം നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് സാഹ. ഇറാനി ട്രോഫിയില്‍ നാലാം ഇന്നിങ്സിലെ ആദ്യ ഇരട്ട ശതകമെന്ന ഖ്യാതിയും താരം
കരിയറിലെ ആദ്യ ഇരട്ട ശതകം നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ വൃദ്ധിമാന്‍ സാഹയുടെ ( പുറത്താകാതെ 203)യുടെയും ശതകം നേടിയ ചേതേശ്വര്‍ പൂജാര ( പുറത്താകാതെ 116)യുടെയും കരുത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി കിരീടത്തിന് അര്‍ഹരായി. ഇരുവരും ചേര്‍ന്നുള്ള സഖ്യം വിലപ്പെട്ട 316 റണ്‍സാണ് വാരിക്കൂട്ടിയത്. ആദ്യ ഇന്നിങ്സില്‍ 132 റണ്‍ ലീഡ് നേടിയ ഗുജറാത്തിന്‍റെ നേട്ടം ഇതോടെ അപ്രസക്തമായി മാറി. ഇറാനി ട്രോഫിയില്‍ ഇരട്ട ശതകം നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് സാഹ. ഇറാനി ട്രോഫിയില്‍ നാലാം ഇന്നിങ്സിലെ ആദ്യ ഇരട്ട ശതകമെന്ന ഖ്യാതിയും താരം സ്വന്തമാക്കി. സാഹയാണ് കളിയിലെ കേമന്‍.