കോണ്‍ഫെഡറേഷന്‍സ് കപ്പ് ജര്‍മനി മെക്‌സിക്കോ രണ്ടാം സെമി ഇന്ന്
മെക്‌സിക്കന്‍ സൂപ്പര്‍ താരം ഹാവിയര്‍ ഹെര്‍ണാണ്ടസിനെയാകും ജര്‍മനി ഭയപ്പെടുക. ഹെര്‍ണാണ്ടസിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ തക്ക രീതിയില്‍ പ്രതിരോധം തീര്‍ക്കുമെന്ന് ജോക്കിം ലോ വ്യക്തമാക്കിയിട്ടുണ്ട്.
കോണ്‍ഫെഡറേഷന്‍സ് കപ്പ് രണ്ടാം സെമിയില്‍ ജര്‍മനി ഇന്ന് മെക്‌സിക്കോയെ നേരിടും. ഗ്രൂപ്പ് ബി ചാംപ്യന്മാരായാണ് ജര്‍മനി എത്തുന്നത്. ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരാണ് മെക്‌സിക്കോ.
ആസ്‌ത്രേലിയക്കെതിരെയും കാമറൂണിനെതിരെയും ജയവും ചിലിക്കെതിരെ സമനിലയും നേടിയാണ് ജര്‍മനി ഗ്രൂപ്പ് ബിയില്‍ ഒന്നാമതെത്തിയത്. ജോക്കിം ലോ എന്ന പ്രഗത്ഭനായ പരിശീലകന് കീഴിലിറങ്ങുന്ന ലോക ചാംപ്യന്മാരിലധികവും യുവ താരങ്ങളാണ്. ലോകകപ്പില്‍ കളിച്ച വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇപ്പോള്‍ ടീമിനൊപ്പമുള്ളത്. മെക്‌സിക്കന്‍ സൂപ്പര്‍ താരം ഹാവിയര്‍ ഹെര്‍ണാണ്ടസിനെയാകും ജര്‍മനി ഭയപ്പെടുക.
ഹെര്‍ണാണ്ടസിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ തക്ക രീതിയില്‍ പ്രതിരോധം തീര്‍ക്കുമെന്ന് ജോക്കിം ലോ വ്യക്തമാക്കിയിട്ടുണ്ട്. മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യം മുന്നിലായിരുന്നുവെങ്കിലും പിന്നീട് പോര്‍ച്ചുഗലിന് പിന്നിലേക്കൊതുങ്ങേണ്ടിവന്നു മെക്‌സിക്കോക്ക്. പോര്‍ച്ചുഗലിനും മെക്‌സിക്കോക്കും 7 വീതം പോയിന്റുണ്ടെങ്കിലും ഗോള്‍ ശരാശരിയാണ് മെക്‌സിക്കോക്ക് രണ്ടാം സ്ഥാനത്തേക്കുള്ള വഴി തെളിച്ചത്. ലോക ചാംപ്യന്മാരെ അട്ടിമറിക്കാന്‍ പ്രാപ്തമാണ് മെക്‌സിക്കോ.
കസാനില്‍ നടന്ന പരിശീലനത്തില്‍ ടീമിനൊപ്പം ഹാവിയര്‍ ഹെര്‍ണാണ്ടസ് ഉണ്ടായിരുന്നില്ല. എങ്കിലും ജര്‍മനിക്കെതിരെ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം. പരിക്കിന്റെ പിടിയിലായ ഡീഗോ റെയസിന് സെമി പോരാട്ടം നഷ്ടമാകും. ഇന്ത്യന്‍ സമയം രാത്രി 11.30 നാണ് മത്സരം.