ലോക സ്കൂള്‍ അത്‌ലറ്റിക്സ്: കേരള ടീം യാത്ര തിരിച്ചു

Update: 2018-05-20 11:25 GMT
ലോക സ്കൂള്‍ അത്‌ലറ്റിക്സ്: കേരള ടീം യാത്ര തിരിച്ചു
Advertising

കേരളത്തില്‍ നിന്നുള്ള 13 അംഗ സംഘമാണ് കേരള എക്സ്‍പ്രസില്‍ ഡല്‍ഹിക്ക് പുറപ്പെട്ടത്.

Full View

ലോക സ്കൂള്‍ അത്‌ലറ്റിക്സിനുള്ള കേരള ടീം ഡല്‍ഹിക്ക് യാത്ര തിരിച്ചു. കേരളത്തില്‍ നിന്നുള്ള 13 അംഗ സംഘമാണ് കേരള എക്സ്‍പ്രസില്‍ ഡല്‍ഹിക്ക് പുറപ്പെട്ടത്. ഈ മാസം 11 മുതല്‍ 18 വരെ തുര്‍ക്കിയില്‍ നടക്കുന്ന ലോക സ്കൂള്‍ അത്‌ലറ്റിക്സിനുള്ള കേരള ടീമാണ് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. ഏഴിന് ഡല്‍ഹിയിലെത്തുന്ന സംഘം 2 ദിവസത്തെ പരിശീലനത്തിന് ശേഷമാകും തുര്‍ക്കിയിലേക്ക് പുറപ്പെടുക. മെഡല്‍ നേടാനാകുമെന്ന പ്രതീക്ഷയോടെയാണ് ടീം മത്സരത്തിന് തയാറെടുക്കുന്നതെന്ന് കായികാധ്യാപകന്‍ സുരേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള 20 അംഗ ടീമാണ് മീറ്റില്‍ പങ്കെടുക്കുന്നത്. ഇതില്‍ 13 പേരും മലയാളികളാണ്. പോള്‍വാള്‍ട്ട്, ഷോട്ട് പുട്ട്, ട്രിപ്പിള്‍ ജംപ് തുടങ്ങിയ ഇനങ്ങളിലാണ് കേരളത്തില്‍ നിന്നുള്ള കായിക താരങ്ങള്‍ മത്സരിക്കുക.

Tags:    

Similar News