സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്ലിയു കാര്‍ ദീപ കര്‍മാക്കര്‍ തിരിച്ചു നല്‍കും
ദീപയുടെ കുടുംബം കൂട്ടത്തോടെയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് പരിശീലകന്‍ ഭിശ്വേശര്‍ നന്ദി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു...
റിയോ ഒളിംപിക്സിലെ ഉജ്ജ്വ പ്രകടനത്തെ തുടര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സമ്മാനിച്ച ബിഎംഡബ്ലിയു കാര്‍ തിരിച്ചു നല്‍കാന്‍ ദീപ കര്‍മാക്കര്‍ തീരുമാനിച്ചു. കാറിന്‍റെ പരിപാലന ചെലവ് വഹിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നില്‍. ദീപയുടെ കുടുംബം കൂട്ടത്തോടെയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് പരിശീലകന്‍ ഭിശ്വേശര്‍ നന്ദി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കാരണങ്ങളാണ് തീരുമാനത്തിന് കാരണമായി നന്ദി പറഞ്ഞത് - 1) അഗര്‍ത്തലയില്‍ ബിഎംഡ്ബ്ലിയുവിന് ഷോറൂമുകളോ സര്‍വ്വീസ് സെന്‍ററോ ഇല്ല. 2) ബിഎംഡബ്ലിയു പോലെയുള്ള വിലപിടിച്ച കാറുകള്‍ ഓടിക്കാനുള്ള പരുവത്തിലല്ല അഗര്‍ത്തലയിലെ വീതി കുറഞ്ഞ റോഡുകള്‍.
ദീപക്കും പിവി സിന്ധുവിനും സാക്ഷി മാലിക്കിനും സമ്മാനിച്ച കാറുകളുടെ ശരിയായ ഉടമയായ ഹൈദരബാദ് ബാഡ്മിന്‍റണ്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വി ചാമുണ്ഡേശ്വര്‍നാഥിനെ തീരുമാനം അറിയിച്ചതായി നന്ദി പറഞ്ഞു. കാറിന്‍റെ വില പണമായി ദീപയ്ക്ക് നല്‍കാനുള്ള സന്നദ്ധത ചാമുണ്ഡേശ്വര്‍നാഥ് അറിയിച്ചിട്ടുണ്ട്.