ഒത്തുകളി: കെയിന്‍സിനെതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി മക്കല്ലം
സ്വന്തം തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷ നടത്തുന്ന കളിക്കാരോട് കൂടുതല്‍ സുതാര്യവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമാണ്. ഇത്തരത്തില്‍ സംഭവിച്ചില്ലെങ്കില്‍ കുറ്റസമ്മതം നടത്താന്‍
ഒത്തുകളിക്കാനുള്ള വാഗ്ദാനവുമായി ക്രിസ് കെയിന്‍സ് തന്നെ സമീപിച്ചിരുന്നുവെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി മുന്‍ ന്യൂസിലാന്‍ഡ് നായകന്‍ ബ്രണ്ടന്‍ മക്കല്ലം. ലോര്‍ഡ്സില്‍ ഒരു പ്രഭാഷണം നടത്തുന്നതിനിടെയാണ് മക്കല്ലം നിലപാട് ആവര്‍ത്തിച്ചത്. ഒത്തുകളി സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്ന കളിക്കാരോട് കൂടുതല്‍ പ്രഫഷണലായ സമീപനം കൈകൊള്ളാന്‍ ഐസിസി തയ്യാറാകണമെന്നും മക്കല്ലം ആവശ്യപ്പെട്ടു.
ലണ്ടനില്‍ നടന്ന തെളിവെടുപ്പിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായിരിക്കെ തന്നെ മക്കല്ലം കെയിന്‍സിനെതിരെ മൊഴി നല്‍കിയത്. നിയമ പോരാട്ടത്തിനൊടുവില്‍ കെയിന്‍സിനെ കോടതി വെറുതെ വിട്ടു. ഒത്തുകളിയിലുള്ള പങ്കാളിത്തം തുറന്നു പറഞ്ഞ് കെയിന്‍സിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സഹതാരം ലൂ വിന്‍സെന്‍റിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയതിനെയും മക്കല്ലം രൂക്ഷമായി വിമര്‍ശിച്ചു. സ്വന്തം തെറ്റ് ഏറ്റുപറഞ്ഞ് മാപ്പപേക്ഷ നടത്തുന്ന കളിക്കാരോട് കൂടുതല്‍ സുതാര്യവും മനുഷ്യത്വപരവുമായ സമീപനം അനിവാര്യമാണ്.
ഇത്തരത്തില്‍ സംഭവിച്ചില്ലെങ്കില്‍ കുറ്റസമ്മതം നടത്താന്‍ കളിക്കാര്‍ തയ്യാറുകകയില്ല, ക്രിക്കറ്റിനെ ബാധിച്ച കറുപ്പ് നീക്കംചെയ്യപ്പെടാതെ കിടക്കുകയും ചെയ്യും. കെയിന്‍സിനെതിരെ താന്‍ നല്‍കിയ മൊളി ബ്രിട്ടനിലെ ഡെയ്‍ലി മെയില്‍ പത്രത്തിന് ചോര്‍ത്തി നല്‍കിയ നടപടിയിലുള്ള അമര്‍ഷവും മക്കല്ലം പങ്കിട്ടു. സ്വകാര്യമായി നല്‍കിയ മൊഴികള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ ചോര്‍ത്തി നല്‍കുന്ന അവസ്ഥയില്‍ കളിക്കാരുടെ സഹകരണം ഏതു രീതിയിലാണ് ഐസിസി ഉറപ്പാക്കുക? - ന്യൂസിലാന്‍റ് മുന്‍ നായകന്‍ ചോദിച്ചു.