സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളത്തിന് കിരീടം

Update: 2018-05-23 07:33 GMT
Editor : Subin
സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സില്‍ കേരളത്തിന് കിരീടം
Advertising

തുടര്‍ച്ചയായി ഇരുപതാം തവണയാണ് കേരളം കിരീടം നേടുന്നത്. ഹരിയാനയും തമിഴ്‌നാടും ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് ചരിത്ര നേട്ടം.

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് തുടര്‍ച്ചയായ ഇരുപതാം കിരീടം. ഹരിയാനയും തമിഴ്‌നാടും ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് ചരിത്ര നേട്ടം. ഒമ്പത് സ്വര്‍ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം.

രണ്ട് ദേശീയ റെക്കോര്‍ഡുകളും ഡിസ്‌ക്കസ് ത്രോയില്‍ ചരിത്ര നേട്ടവും സ്വന്തമാക്കിയാണ് തുടര്‍ച്ചയായ 20 ആം വര്‍ഷവും കേരളം കപ്പില്‍ മുത്തമിട്ടത്. 9 സ്വര്‍ണം, 9 വെള്ളി, 6 വെങ്കലം ഉള്‍പ്പടെ 86 പോയിന്റാണ് കേരളം നേടിയത്.

ആദ്യ നാല് ദിനം കനത്ത വെല്ലുവിളി ഉയര്‍ത്തിയ ഹരിയാന 65 പോയിന്റോടെ രണ്ടാമതായി. തമിഴ്‌നാടാണ് മൂന്നാമത്. പോള്‍ വോള്‍ട്ടില്‍ നിവ്യ ആന്റണിയും 100 മീറ്റര്‍ ഹര്‍ഡില്‍ഡില്‍ അപര്‍ണ റോയിയും ദേശീയ റെക്കോര്‍ഡ് നേട്ടം കൈവരിച്ചപ്പോള്‍ ഡിസ്‌ക്കസ് ത്രോയില്‍ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണം നേടി തന്ന് അലക്‌സ് പി തങ്കച്ചന്‍ അഭിമാനമായി.

അവസാന ദിനം 1500 മീറ്ററില്‍ ആദര്‍ശ് ഗോപിയും അനുമോള്‍ തമ്പിയും സ്വര്‍ണവും കെ ആര്‍ അതിര വെള്ളിയും സ്വന്തമാക്കി. 200 മീറ്ററില്‍ അശ്വിന്‍ വി ശങ്കറും 4* 400 മീറ്റര്‍ റിലെയില്‍ ആണ്‍കുട്ടികളും വെള്ളി നേടിയതോടെ 20 ആം തവണയും കേരളം ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി.

Writer - Subin

contributor

Editor - Subin

contributor

Similar News