ദീപക്കും ജിത്തു റോയിക്കും ഖേല്‍രത്ന, ലളിതാ ബാബര്‍ക്ക് അര്‍ജ്ജുന

Update: 2018-05-24 14:36 GMT
Editor : Jaisy
ദീപക്കും ജിത്തു റോയിക്കും ഖേല്‍രത്ന, ലളിതാ ബാബര്‍ക്ക് അര്‍ജ്ജുന
Advertising

ബോക്സിംഗ് താരം ശിവ ഥാപ്പ, ലളിതാ ബാബര്‍, ഷൂട്ടിംഗ് താരം അപൂര്‍വ്വി ചന്ദേല, ഹോക്കി താരം രഘുനാഥ് എന്നിവര്‍ക്ക് അര്‍ജ്ജുന പുരസ്കാരവും ലഭിച്ചു

ജിംനാസ്റ്റിക് താരം ദീപ കര്‍മ്മാക്കറിനും ഷൂട്ടിംഗ് താരം ജിത്തു റായ്ക്കും രാജ്യത്തെ പമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്ന. ക്രിക്കറ്റില്‍ അജിങ്ക രഹാനെ,അതലറ്റിക്സില്‍ ലളിത ബബ്ബര്‍,ഹോക്കിയില്‍ വിആര്‍ രഘുനാഥ്, ഷൂട്ടിംഗില്‍ അപൂര്‍വ്വി ചന്ദേല തുടങ്ങിയവരെ അര്‍ജുന അവാര്‍ഡിനും ശിപാര്‍ശ ചെയ്തു. ഇരു അവാര്‍ഡുകളുടെയും അന്തിമ പട്ടികയില്‍ മലയാളി താരങ്ങള്‍ ഇടം പിടിച്ചില്ല.

സാധ്യത പട്ടികയിലെ പേരുകള്‍ പിന്തള്ളിയാണ് ദീപ കര്‍മ്മാക്കറും, ജിത്തു റായിയും ഖേല്‍ രത്ന ശിപാര്‍ശക്ക് അര്‍ഹരായത്. ജിംനാസ്റ്റിക്സില്‍ ഈ ഒളിമ്പിക്സില്‍ നടത്തിയ അവശ്വസനീയ പ്രകടനത്തിനുള്ള അംഗീകാരമായാണ് ദീപക്ക് പുരസ്കാരം നല്‍കാന്‍ തീരുമാനിച്ചത്. ഇതുവരെ അര്‍ജ്ജുന അവാര്‍ഡ് പോലും നേടിയിട്ടില്ലാത്ത താരത്തിന്‍റെ പേര് പ്രത്യേക ശിപാര്‍ശയായി കേന്ദ്ര കായിക മന്ത്രാലയമാണ് അവാര്‍ഡ് നിര്‍ണയ സമിതിക്ക് മുന്നില്‍ വെച്ചത്. കഴിഞ്ഞ ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പിലെ പ്രകടനമാണ് ജിത്തു റായിക്ക് തുണയായത്. ജിത്തു പരിഗണിക്കപ്പെട്ടപ്പോള്‍ ക്രിക്കറ്റ് താരം വിരാട് കോഹിലി തഴയപ്പെട്ടു. ഇതാദ്യമായാണ് ഒരു വര്‍ഷം രണ്ട് താരങ്ങള്‍ക്ക് ഖേല്‍ രത്ന ശിപാര്‍ശ ലഭിക്കുന്നത്. മലയാളികളായ ടിന്‍റു ലൂക്ക, ദീപിക പള്ളിക്കല്‍ എന്നിവരുടെ പേരുകള്‍ സാധ്യത പട്ടികയില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലെയും, ഏഷ്യന്‍ അതലറ്റിക് ചാമ്പ്യന്‍ഷിപ്പിലെയും പ്രകടനം കണിക്കിലെടുത്താണ് ലളിത ബബ്ബറിന് അര്‍ജുന നല്‍കിയത്. ലളിത പരിഗണിക്കപ്പെട്ടപ്പോള്‍ മലയാളിയായ ഒപി ജെയ്ഷ പട്ടികയില്‍ നിന്ന് പുറത്തായി. ക്രിക്കറ്റില്‍ ബിസിസിഐ അജിങ്കെ രഹാനയുടെ പേര് മാത്രമേ നിര്‍ദേശിച്ചിരുന്നുള്ളൂ. ഹോക്കിയില്‍ വിആര്‍ രഘുനാഥ്, ഷൂട്ടിംഗില്‍ അപൂര്‍വ്വി ചന്ദേല,അമ്പെയ്ത്തില്‍ രജിത്ത് ചൌഹാന്‍,ബോക്സിംഗില്‍ ശിവ ഥാപ്പ തുടങ്ങിയവരുടെ പേര് അന്തിമ പട്ടികയില്‍ ഇടംപിടിച്ചു. മലയാളി തുഴച്ചില്‍ താരം ബെറ്റി ജോസഫ് സാധ്യത പട്ടികയില്‍ ഉണ്ടായിരുന്നെങ്കിലും അന്തിമ പട്ടികയില്‍ ഒഴിവാക്കപ്പെട്ടു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News