ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ്: പി.യു ചിത്രയ്ക്ക് സ്വര്‍ണം
Update: 2018-05-24 10:41 GMT
ഏഷ്യൻ ഇൻഡോർ ഗെയിംസിൽ മലയാളി താരം പി.യു ചിത്രക്ക് സ്വർണം
ഏഷ്യൻ ഇൻഡോർ ഗെയിംസിൽ മലയാളി താരം പി.യു ചിത്രക്ക് സ്വർണം. 1500 മീറ്റർ ഓട്ടത്തിലാണ് ചിത്രയുടെ സ്വര്‍ണനേട്ടം. 4 മിനിറ്റ് 27 സെക്കൻഡിന് ചിത്ര മത്സരം ഫിനിഷ് ചെയ്തു. ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുക്കൻ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ അനുമതി നിഷേധിക്കപ്പെട്ട ശേഷം ചിത്രയുടെ ആദ്യ മത്സരമാണിത്. ഏഷ്യൻ ഇൻഡോർ ഗെയിംസിൽ സ്വര്‍ണം നേടുന്ന മൂന്നാമത്തെ താരമാണ് ചിത്ര. ഒ.പി ജയ്ഷ, സിനിമോൾ പൗലോസ് എന്നിവരാണ് ഇതിന് മുമ്പ് സ്വര്‍ണം നേടിയത്.