അഭിമാനമായി ദിപ കര്‍മാക്കര്‍; കലാശപ്പോരാട്ടത്തില്‍ നാലാമത്

Update: 2018-05-25 08:50 GMT
Editor : Subin
അഭിമാനമായി ദിപ കര്‍മാക്കര്‍; കലാശപ്പോരാട്ടത്തില്‍ നാലാമത്
Advertising

എട്ടാം സ്ഥാനക്കാരിയായി കലാശപോരാട്ടത്തിനെത്തിയ ദീപ നാല് പേരെ പിന്നിലാക്കിയത് ഫൈനല്‍ അവസാനിച്ചത്. മെഡലില്ലെങ്കിലും രാജ്യത്തിന്റെ മുഴുവന്‍ ഹൃദയം കീഴടക്കിയാണ് ദീപ റിയോയില്‍ നിന്ന് മടങ്ങുന്നത്.

വനിതകളുടെ ജിംനാസ്റ്റിക്‌സില്‍ ഇന്ത്യയുടെ ദിപ കര്‍മാക്കറിന് ചെറിയ പോയിന്റിന് മെഡല്‍ നഷ്ടം. ഫൈനലില്‍ ദിപ നാലാം സ്ഥാനത്തെത്തി. തന്റെ പ്രകടനം കഴിഞ്ഞപ്പോള്‍ രണ്ടാം സ്ഥാനത്തായിരുന്നു ദിപ. ജിംനാസ്റ്റിക്‌സില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.

121 കോടി ജനങ്ങളുടെ പ്രതീക്ഷയുമായാണ് ദീപ ഫെനലിനിറങ്ങിയത്. ഒരാള്‍ക്ക് രണ്ട് വോള്‍ട്ടാണ് ഫൈനലില്‍ എടുക്കാന്‍ കഴിയുന്നത്. ദീപയുടെ ആദ്യ ശ്രമം ഡബിള്‍ ട്വിസ്റ്റ് വോള്‍ട്ട്. രണ്ടാം ശ്രമത്തില്‍ പ്രൊദുനോവ വോള്‍ട്ട് പുറത്തെടുത്തു. പിഴച്ചില്ല. മനോഹര ചാട്ടം. ദീപയുടെ രണ്ടും ശ്രമങ്ങളും കഴിഞ്ഞപ്പോള്‍ 15.066 പോയിന്റോടെ രണ്ടാമത്. ഇന്ത്യ ആദ്യ മെഡല്‍ സ്വപ്നം കണ്ടു.

പിന്നീട് വന്നവര്‍ റഷ്യയുടെ മരിയ പസേക്കയും അമേരിക്കയുടെ സിമോണ്‍ ബിലസും. രണ്ട് പേരുടെയും വോള്‍ട്ട് ദീപക്ക് മുകളിലായി. ചെറിയ പോയിന്റുകളുടെ വ്യത്യാസത്തില്‍ ദീപ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വെങ്കല മെഡലുമായുള്ള ദീപയുടെ വ്യത്യാസം. 0.150 പോയിന്റ് മാത്രം.

എട്ടാം സ്ഥാനക്കാരിയായി കലാശപോരാട്ടത്തിനെത്തിയ ദീപ നാല് പേരെ പിന്നിലാക്കിയത് ഫൈനല്‍ അവസാനിച്ചത്. മെഡലില്ലെങ്കിലും രാജ്യത്തിന്റെ മുഴുവന്‍ ഹൃദയം കീഴടക്കിയാണ് ദീപ റിയോയില്‍ നിന്ന് മടങ്ങുന്നത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News