ഫെഡറര്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍
ആവേശം നിറഞ്ഞ പോരാട്ടത്തില്‍ വാവറിങ്കയെ മറികടന്നാണ് ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആസ്ത്രേലിയന്‍ ഓപ്പണിന്‍റെ കലാശപ്പോരില്‍ കളിക്കാനുള്ള അര്‍ഹത ഫെഡെക്സ്
മുന്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ വാവറിങ്കയെ മറികടന്നാണ് ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ആസ്ത്രേലിയന്‍ ഓപ്പണിന്‍റെ കലാശപ്പോരില്‍ കളിക്കാനുള്ള അര്‍ഹത ഫെഡെക്സ് സ്വന്തമാക്കിയത്. സ്കോര്‍: 7-5, 6-3, 1-6, 4-6, 6-3. സ്വപ്നതുല്യമായാണ് സെമിയില്‍ ഫെഡറര്‍ തുടങ്ങിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ആദ്യ സെറ്റില്‍ 7-5ന് ജയം. പിന്നെ കണ്ടത് കോര്‍ട്ടിലെ പഴയ പ്രതാപിയായ ഫെഡററുടെ തിരിച്ചുവരവ്.
നിലയുറപ്പിക്കും മുമ്പ് തന്നെ രണ്ടാം സെറ്റ് വാവറിങ്കക്ക് നഷ്ടമായി 6-3. അനായാസ ജയത്തിലേക്ക് ഫെഡറര്‍ നീങ്ങുകയാണെന്ന കണക്കു കൂട്ടലുകള്‍ തെറ്റിച്ച് വാവറിങ്ക സടകുടഞ്ഞ് എഴുന്നറ്റു, ഫെഡററെ പരിക്ക് വേട്ടയാടിയതും വിനയായി. 6-1ന് മൂന്നാം സെറ്റ് സ്വന്തമാക്കി വാവറിങ്ക മത്സരം കടുപ്പിച്ചു. നാലാം സെറ്റില്‍ രണ്ട് തവണ ഫെഡററുടെ സര്‍വീസ് ബ്രേക്ക് ചെയ്ത വാവറിങ്ക 6-4 എന്ന അനായാസ ജയം പിടിച്ചെടുത്തു. അഞ്ചാം സെറ്റില്‍ തുടര്‍ച്ചയായ രണ്ട് ഗെയിം ജയത്തോടെ മേധാവിത്വം നേടിയ മുന്‍ ലോക ചാമ്പ്യന്‍ സെറ്റും മത്സരവും സ്വന്തമാക്കി.