ഡോപിങ് ടെസ്റ്റ് ഗൂഢാലോചന; സിബിഐ അന്വേഷിക്കണമെന്ന് നര്‍സിങ്
ഭക്ഷണത്തില്‍ ആരോ നിരോധിത മരുന്ന് കലര്‍ത്തിയതാണ് ഡോപ്പിംഗ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ ഇടയാക്കക്കിയതെന്നും നര്‍സിംഗ് ആരോപിച്ചു
ഡോപിംഗ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നിലെ ഗുഢാലോചന സിബിഐ അന്വേഷിക്കണമെന്ന ഗുസ്തി താരം നര്‍സിംഗ് യാദവ്. ഭക്ഷണത്തില്‍ ആരോ നിരോധിത മരുന്ന് കലര്‍ത്തിയതാണ് ഡോപ്പിംഗ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ ഇടയാക്കക്കിയതെന്നും നര്‍സിംഗ് ആരോപിച്ചു. ആരോപണത്തെ പിന്തുണച്ച് ദേശീയ റസ്ലിംഗ് ഫെഡറേഷനും രംഗത്തെത്തി.
റിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ഗുസ്തി ടീമില്‍ അംഗമായിരുന്ന നര്‍സിംഗ് യാദവ് നാഡ നടത്തിയ ഡോപിംഗ് ടെസ്റ്റില്‍ പരാജയപ്പെട്ടുവെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. ഡോപില്‍ കണ്ടെത്തിയ നിരോധതി മരുന്ന് താന്‍ കഴിച്ചിട്ടില്ലെന്നും, സംഭവത്തില്‍ ഗുഢാലോചനയുണ്ടെന്നും നര്‍സിംഗ് ആരോപിച്ചിരുന്നു. ഒളിമ്പിക്സ് ക്യാമ്പില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ നിരോധിത മരുന്ന് ചേര്‍ത്തുവന്ന ഗുരുതര ആരോപണമാണ് നര്‍സിംഗ് ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോപണത്തെ പിന്തുണച്ച് ദേശീയ റസ്ലിംഗ് അസോസിയേഷനും രംഗത്തെത്തി. നര്‍സിംഗ് അയച്ച കത്തില്‍ ഏതെങ്കിലും താരത്തിന്‍റെയോ, പരിശീലകന്‍റെയോ പേര് പരമാര്‍ശിക്കുന്നില്ലെന്നും ഫെഡറേഷന്‍ അറിയിച്ചു. നര്‍സിംഗിന്‍റെ സഹ താരമായ സന്ദീപ് തുളസി യാദവും ഡോപിംഗ് ടെസ്റ്റില്‍ പരാജയപ്പെട്ടത് ഗൂഢാലോചന സംശയം ബലപ്പെടുത്തുന്നതായി ഫെഡറേഷന്‍ പറഞ്ഞു.