തെറ്റുകാരന്‍ കോച്ച്; നിക്കോളായിയുടെ കീഴില്‍ പരിശീലിക്കില്ല: ജെയ്ഷ
ഇന്ത്യൻ ഒളിമ്പിക് അധികൃതർക്കെതിരായ ആരോപണങ്ങള്‍ തിരുത്തി മലയാളി താരം ഒപി ജെയ്ഷ രംഗത്ത്.
ഇന്ത്യൻ ഒളിമ്പിക് അധികൃതർക്കെതിരായ ആരോപണങ്ങള്‍ തിരുത്തി മലയാളി താരം ഒപി ജെയ്ഷ രംഗത്ത്. റിയോയിലെ മാരത്തണിനിടെ ഫെഡറേഷന്‍ അധികൃതര്‍ വെള്ളം പോലും നല്‍കിയില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ജെയ്ഷ വ്യക്തമാക്കി. തന്റെ പരിശീലകന്‍ നിക്കോളായിയോട് എനര്‍ജി ഡ്രിങ്കുകള്‍ വേണമോയെന്ന് അധികൃതര്‍ ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹം ഒന്നും വേണ്ടെന്ന് പറയുകയായിരുന്നു. ഇനി നിക്കോളായിക്ക് കീഴില്‍ പരിശീലിക്കാന്‍ താന്‍ ഒരുക്കമല്ല. അത്‌ലറ്റുകള്‍ക്ക് വേണ്ടി കോടിക്കണക്കിന് രൂപ മുടക്കാന്‍ ഫെഡറേഷൻ തയാറാണെന്നും വിവാദങ്ങളുടെ പേരില്‍ വിരമിക്കില്ലെന്നും ജെയ്ഷ പറഞ്ഞു. നേരത്തെ മാരത്തണിനിടെ ഇന്ത്യന്‍ സ്റ്റാളുകളില്‍ നിന്ന് തനിക്ക് കുടിവെള്ളമോ മറ്റ് പാനിയങ്ങളോ ലഭിച്ചില്ലെന്നും അവശനിലയിലാണ് ഓടിത്തീര്‍ത്തതെന്നും ജെയ്ഷ പരാതി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം രണ്ടംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കോച്ചിനെ തള്ളിപ്പറഞ്ഞ് ജെയ്ഷ രംഗത്തുവന്നിരിക്കുന്നത്.