ആഴ്‍സണലിന് വേണ്ടി ഫുട്ബോള്‍ കളിക്കാമോ പ്ലീസ്... സെവാഗിനെ ഉന്നംവെച്ച് വീണ്ടും മോര്‍ഗന്‍

Update: 2018-05-26 17:13 GMT
ആഴ്‍സണലിന് വേണ്ടി ഫുട്ബോള്‍ കളിക്കാമോ പ്ലീസ്... സെവാഗിനെ ഉന്നംവെച്ച് വീണ്ടും മോര്‍ഗന്‍
Advertising

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്രര്‍ സെവാഗും തമ്മിലുള്ള ട്വിറ്റര്‍ വെല്ലുവിളി തുടരുന്നു.

ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്രര്‍ സെവാഗും തമ്മിലുള്ള ട്വിറ്റര്‍ വാഗ്‍വാദം തുടരുന്നു. ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയം സന്ദര്‍ശിച്ച സെവാഗിനോട് ആഴ്‍സണലിന് വേണ്ടി ഒരു ഫുട്ബോള്‍ മത്സരം കളിക്കാമോയെന്നാണ് മോര്‍ഗന്റെ പുതിയ ചോദ്യം. ആഴ്‍സണലിന്റെ സ്വന്തം തട്ടകമായ എമിറേറ്റ് സ്റ്റേഡിയം കഴിഞ്ഞദിവസമാണ് സെവാഗ് സന്ദര്‍ശിച്ചത്. സെവാഗിനൊപ്പം ഹര്‍ഭജന്‍ സിങ്, കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‍ലെ, ബോളിവുഡ് നടി ദുപിയ എന്നിവരുമുണ്ടായിരുന്നു. ആഴ്‍സണലിന്റെ ആരാധകന്‍ കൂടിയായ സെവാഗ്, ക്ലബ്ബിന്റെ ഡ്രസ്സിങ് റൂമില്‍ നിന്നെടുത്ത സെല്‍ഫി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു മോര്‍ഗന്‍ പുതിയ വെടിപൊട്ടിച്ചത്. ഒരു ദിവസം കൂടി എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ചെലവിടുന്നുണ്ടെങ്കില്‍ പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരെ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഗണ്ണേഴ്‍സിന് വേണ്ടി കുറച്ച് വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ അഭ്യര്‍ഥിക്കുകയാണ് മോര്‍ഗന്‍. പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ഗണ്ണേഴ്‍സ് നിരാശപ്പെടുത്തിയതോടെയാണ് സെവാഗിനോട് കളിക്കാന്‍ ഇറങ്ങാമോയെന്ന് മോര്‍ഗന്‍ ട്വീറ്റ് ചെയ്തത്.

Tags:    

Similar News