സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്

Update: 2018-05-26 09:27 GMT
Editor : admin
സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്
Advertising

സ്മിത്തിനും ബാന്‍ക്രോഫ്റ്റിനും ഓസീസിനെ നയിക്കുന്നതിന് രണ്ട് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്. ക്രിക്കറ്റ് ആസ്ത്രേലിയയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നാമത്തെ കളിക്കാരനായ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്മിത്തും ബാന്‍ക്രോഫ്റ്റും ഓസീസ് നായകനാകരാകുന്നതില്‍ രണ്ട് വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിലക്ക് സംബന്ധിച്ച വാര്‍ത്ത ചില ഓസീസ് മാധ്യമങ്ങളാണ് പുറത്ത് വിട്ടത്.

അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് മുന്നോടിയായി സ്മിത്തിനും വാര്‍ണര്‍ക്കും ടീമില്‍ മടങ്ങിയെത്താനാകുമെങ്കിലും ഈ വര്‍ഷം അവസാനം നടക്കുന്ന ഇന്ത്യ പരമ്പര ഇരുവര്‍ക്കും നഷ്ടമാകും. ഏപ്രിലില്‍ ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിലും ഇരുവര്‍ക്കും പങ്കെടുക്കാനാകില്ല. രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകസ്ഥാനം സ്മിത്തും ഹൈദരബാദിന്‍റെ നായക സ്ഥാനം വാര്‍ണറും നേരത്തെ രാജിവച്ചിരുന്നു.

ആധുനിക ക്രിക്കറ്റിലെ മികച്ച കളിക്കാരിലൊരാളായി വിലയിരുത്തപ്പെടുന്ന സ്മിത്തിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ് ക്രിക്കറ്റ് ആസ്ത്രേലിയയുടെ നടപടി. 2013ല്‍ ഇന്ത്യക്കെതിരെയാണ് സ്മിത്ത് അവസാനമായി ഒരു ടെസ്റ്റ് മത്സരം നഷ്ടമായത്. ഇതിനു ശേഷം കളിച്ച 59 മത്സരങ്ങളില്‍ നിന്നും 23 ശതകമാണ് താരം സ്വന്തം പേരില്‍ കുറിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News