സ്മിത്തിനെയും വാര്‍ണറെയും ഐപിഎല്ലില്‍ നിന്നും വിലക്കി

Update: 2018-05-26 09:40 GMT
Editor : admin
സ്മിത്തിനെയും വാര്‍ണറെയും ഐപിഎല്ലില്‍ നിന്നും വിലക്കി
Advertising

ക്രിക്കറ്റ് ആസ്ത്രേലിയയുടെ തീരുമാനം മാനിക്കുന്നതായും ഇരുതാരങ്ങളെയും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ശുക്ല

ക്രിക്കറ്റ് ആസ്ത്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിറകെ ഓസീസ് താരങ്ങളായ സ്റ്റീവന്‍ സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും ഐപിഎല്ലില്‍ നിന്നും വിലക്കി. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് ബിസിസിഐയുടെ തീരുമാനം പ്രഖ്യാപിച്ചത്. ക്രിക്കറ്റ് ആസ്ത്രേലിയയുടെ തീരുമാനം മാനിക്കുന്നതായും ഇരുതാരങ്ങളെയും ഈ വര്‍ഷത്തെ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും ശുക്ല പറഞ്ഞു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News