കാനറികളുടെ വീഴ്ചയും ദുംഗയെ തിരിഞ്ഞുകൊത്തുന്ന 95ലെ വാക്കുകളും

Update: 2018-05-26 07:39 GMT
Editor : admin
കാനറികളുടെ വീഴ്ചയും ദുംഗയെ തിരിഞ്ഞുകൊത്തുന്ന 95ലെ വാക്കുകളും
Advertising

ബ്രസീലിനെതിരെ ഇന്നലെ പെറു നേടിയ ഗോളിനെ കുറിച്ചുള്ള വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.

ബ്രസീലിനെതിരെ ഇന്നലെ പെറു നേടിയ ഗോളിനെ കുറിച്ചുള്ള വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇതിനിടയില്‍ ചര്‍ച്ചയാകുയാണ് 1995 കോപ്പ അമേരിക്കയിലെ ബ്രസീല്‍ -അര്‍ജന്റീന മത്സരം. അന്ന് അര്‍ജന്റീനക്കെതിരെ ബ്രസീല്‍ ജയിച്ചപ്പോള്‍ നായകനായിരുന്നത് ഇപ്പോഴത്തെ കോച്ച് ദുംഗയായിരുന്നു. തുളിയോ മരാവില്‍ഹെയുടെ ഹാന്‍ഡ് ഗോളിന്റെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. വിജയലഹരിയില്‍ അന്ന് ദുംഗ പറഞ്ഞ വാക്കുകള്‍ ഇന്ന് തിരിഞ്ഞ് കൊത്തുകയാണ്.

1995 ജൂലൈ 17. കോപ്പ അമേരിക്കയില്‍ ബ്രസീല്‍ - അര്‍ജന്‍റീന ക്വാര്‍ട്ടര്‍ ഫൈനല്‍. മത്സരം തുടങ്ങി രണ്ടാം മിനിറ്റില്‍ ബാല്‍ബയുടെ ഗോളില്‍ അര്‍ജന്‍റീന മുന്നിലെത്തി. വൈകാതെ എഡ്മുണ്ടോ ബ്രസീലിനായി ഗോള്‍ തിരിച്ചടിച്ചു. ഇരുപത് മിനിറ്റ് പിന്നിട്ടപ്പോള്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട അര്‍ജന്റീനയെ മുന്നിലെത്തിച്ചു. ഗോള്‍ മടക്കാന്‍ കാനറികള്‍ കിണഞ്ഞു ശ്രമിച്ചു. അര്‍ജന്‍റീന സെമിയിലേക്ക് മുന്നേറുമെന്ന് തോന്നിയ നിമിഷങ്ങള്‍. എന്നാല്‍ 81 മിനിറ്റില്‍ അര്‍ജന്‍റീനയുടെ മോഹം തുളിയോ മരാവില്‍ഹെ എന്ന ബ്രസീല്‍ താരത്തിന്റെ കൈക്കരുത്തില്‍ തകര്‍ന്നടിഞ്ഞു. കൈ കൊണ്ടാണ് തുളിയോ ഗോള്‍ നേടിയതെന്ന് അര്‍ജന്‍റീനക്കാര്‍ വാദിച്ചെങ്കിലും പെറു സ്വദേശിയായ റഫറി അല്‍ബര്‍ട്ടോ തെജാഡ വഴങ്ങിയില്ല. മത്സരം സമനിലയില്‍. വിജയിയെ നിശ്ചയിക്കാന്‍ പെനാല്‍ട്ടി ഷൂട്ടൌട്ട് വേണ്ടി വന്നു. രണ്ടിനെതിരെ 4 ഗോളിന് ബ്രസീല്‍ വിജയിച്ചു. മത്സര ശേഷം മാധ്യമപ്രവര്‍ത്തകര്‍ തുളിയോയുടെ കൈകൊണ്ടുളള ഗോളിനെ കുറിച്ച് ചോദ്യമുന്നയിച്ചു. വിജയികള്‍ ജയമാഘോഷിക്കുമെന്നും തോറ്റവര്‍ അനാവശ്യ കാരണം തേടിക്കൊണ്ടേയിരിക്കുമെന്നായിരുന്നു ദുംഗയുടെ മറുപടി. തുളിയോയുടെ ഗോളിനെ ചെകുത്താന്റെ കൈ എന്നാണ് അര്‍ജന്‍റീനയിലെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 11 വര്‍ഷങള്‍ക്ക് ശേഷം പെറു ബ്രസീലിനെതിരെ ഹാന്‍ഡ് ഗോളിലൂടെ ജയമാഘോഷിക്കുകയാണ്. ഗോളിനെ പഴിച്ച് ദുംഗയും. ചരിത്രത്തിലെ ചെയ്തിക്കേറ്റ തിരിച്ചടിയാകാം റൂഡിയാസിന്റെ ഗോള്‍.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News