അഭിമാന നിമിഷത്തില്‍ ഉഷ സ്കൂള്‍ ഓഫ് അത്‍ലറ്റിക്സ്
ഉഷ സ്കൂളില്‍ നിന്ന് രണ്ട് കായിക താരങ്ങളാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്
സ്പോര്‍ട്സ് സ്കൂള്‍ തുടങ്ങി രണ്ടാം വര്‍ഷം രണ്ട് കായിക താരങ്ങളെ ഒളിമ്പിക്സില്‍ പങ്കെടുപ്പിക്കുക. അങ്ങനെയൊരു അഭിമാന നിമിഷത്തിലാണ് പി.ടി ഉഷ നടത്തുന്ന കോഴിക്കോട് ഉഷ സ്കൂള്‍ ഓഫ് അത്ലറ്റിക്സ്. 20 വയസ്സില്‍ താഴെയുളളവരുടെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് പേരും ഈ സ്കൂളില്‍ നിന്ന് പങ്കെടുക്കുന്നുണ്ട്. ഈ മാസം 19 മുതല്‍ 24 വരെയാണ് ലോക ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്.
ടിന്റു ലൂക്കയും ജിസ്ന മാത്യവുമാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. ടിന്റു ലൂക്കയുടെ രണ്ടാമത്തെ ഒളിമ്പിക്സാണ്. ആദ്യ ഒളിമ്പിക്സിനേക്കാള്‍ മികച്ച പ്രകടനം നടത്താനാകുമെന്ന് ടിന്റു പ്രതീക്ഷിക്കുന്നു. ലോകജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ 400 മീറ്ററില്‍ മത്സരിച്ചതിന് ശേഷമാണ് ജിസ്ന മാത്യു ഒളിമ്പിക്സിന് പോകുക. ഒളിമ്പിക്സില്‍ 4 ഗുണം 400 മീറ്ററിലാണ് ജിസ്ന പങ്കെടുക്കുന്നത്.
ജിസ്നക്ക് പുറമെ അബിത മേരി മാന്വല്‍ 800 റ്ററിലും ഷഹര്‍ബാന സിദ്ധിഖ് 4 ഗുണം 100 മീറ്റര്‍ റിലേയിലും ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. ലോക ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി മൂന്ന് പേരും പോളണ്ടിലേക്ക് തിരിച്ചു.