രാഹുലിന് ശതകം; ഇന്ത്യ ശക്തമായ നിലയില്‍

Update: 2018-05-27 19:08 GMT
Editor : Damodaran
രാഹുലിന് ശതകം; ഇന്ത്യ ശക്തമായ നിലയില്‍
Advertising

രണ്ടാം വിക്കറ്റില്‍ പൂജാരക്കൊപ്പം 121 റണ്‍സും മൂന്നാം വിക്കറ്റില്‍ നായകന്‍ കൊഹ്‍ലിക്കൊപ്പം 44 റണ്‍സും എഴുതി ചേര്‍ത്ത രാഹുല്‍....

ഓപ്പണര്‍ ലോകേഷ് രാഹുലിന്‍റ മൂന്നാം ടെസ്റ്റ് ശതകത്തിന്‍റെ കരുത്തില്‍ ആന്‍റിഗ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യക്ക് 162 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‍സ് ലീഡുണ്ട്. മൂന്നു ദിനം ബാക്കിനില്‍ക്കെ താരതമ്യേന ദുര്‍ബലരായ കരീബിയന്‍ പടക്കുമേല്‍ മറ്റൊരു ആധികാരിക ജയം അടിച്ചേല്‍പ്പിക്കാനുള്ള സാധ്യതയാണ് ഇന്ത്യയുടെ മുന്നില്‍ തെളിഞ്ഞിട്ടുള്ളത്. അഞ്ചിന് 358 എന്ന നിലയിലാണ് ഇന്ത്യ. 42 റണ്‍സുമായി അജിങ്ക്യ രഹാനെയും 17 റണ്‍സുമായി വൃദ്ധിമാന്‍ സാഹയുമാണ് ക്രീസില്‍. 15 ബൌണ്ടറികളുടെയും മൂന്ന് കൂറ്റന്‍ സിക്സറുകളുടെയും അകമ്പടിയോടെയാണ് രാഹുല്‍ തന്‍റെ ടെസ്റ്റ് കരിയറിലെ മൂന്നാം ശതകം കുറിച്ചത്.

രണ്ടാം വിക്കറ്റില്‍ പൂജാരക്കൊപ്പം 121 റണ്‍സും മൂന്നാം വിക്കറ്റില്‍ നായകന്‍ കൊഹ്‍ലിക്കൊപ്പം 44 റണ്‍സും എഴുതി ചേര്‍ത്ത രാഹുല്‍ 158 റണ്‍സിന്‍റ വ്യക്തിഗത സ്കോറിലാണ് വീണത്. കൊഹ്‍ലി 44 റണ്‍സിന് പുറത്തായി. രവിചന്ദ്ര അശ്വിന്‍ മൂന്ന് റണ്‍സെടുത്ത് കൂടാരം കയറി. വിന്‍സീസിലെ ആദ്യ ഇന്നിങ്സില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറെന്ന ഖ്യാതി സ്വന്തമാക്കിയ രാഹുല്‍ ടെസ്റ്റ് കരിയറിലെ തന്‍റെ മികച്ച സ്കോറും കണ്ടെത്തി. കരിയറിലെ മൂന്ന് ശതകങ്ങളും ഇന്ത്യക്ക് പുറത്ത് നേടിയതാണ് എന്നതാണ് രാഹുലിന്‍റെ നേട്ടത്തിന്‍റെ മറ്റൊരു പ്രത്യേകത.

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News