ആര് വന്നാലും വിളിക്കും, പ്രീതി സിന്റ ഷോപ്പിംങ് മൂഡിലെന്ന് സെവാഗ്
പത്തുവര്‍ഷമായിട്ടും നേടാനാവാത്ത ഐപിഎല്‍ കിരീടം ഉറപ്പിക്കാനായി ഇക്കുറി മികച്ച താരങ്ങളെ കണ്ണുമടച്ച് ലേലത്തില്‍ പിടിക്കുകയാണ് പ്രീതിസിന്റയും പഞ്ചാബും.
കിംങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമ പ്രീതി സിന്റെ നേരത്തെ നിശ്ചയിച്ചുറപ്പിച്ചതുപോലെയാണ് ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലത്തിനെത്തിയത്. പത്തുവര്‍ഷമായിട്ടും നേടാനാവാത്ത ഐപിഎല്‍ കിരീടം ഉറപ്പിക്കാനായി ഇക്കുറി മികച്ച താരങ്ങളെ കണ്ണുമടച്ച് ലേലത്തില്‍ പിടിക്കുകയാണ് പ്രീതിസിന്റയും പഞ്ചാബും. കിംങ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകനായ സെവാഗ് പ്രീതി സിന്റ ഷോപ്പിംങ് മൂഡിലാണ് ഐപിഎല്‍ ലേലത്തിനെത്തിയതെന്നാണ് ട്വീറ്റ് ചെയ്തത്.
ആദ്യം പഞ്ചാബ് പൊന്നുംവിലക്കെടുത്തത് രവിചന്ദ്ര അശ്വിനെയായിരുന്നു. എന്തു വിലകൊടുത്തും നിലനിര്‍ത്തുമെന്ന് ചെന്നൈ സൂപ്പര്‍ കിംങ്‌സ് ക്യാപ്റ്റന്‍ ധോണി പ്രഖ്യാപിച്ച അതേ അശ്വിനെ. നാല് കോടി രൂപവരെ ചെന്നൈ സൂപ്പര്‍ കിംങ്‌സ് അശ്വിനുവേണ്ടി വിളിച്ചെങ്കിലും 7.6 കോടിക്ക് പഞ്ചാബും പ്രീതിയും അശ്വിനെ സ്വന്തമാക്കി.
ലോകേഷ് രാഹുലിന് വേണ്ടി 11 കോടി രൂപയാണ് കിംങ്‌സ് ഇലവന്‍ പഞ്ചാബ് മുടക്കിയത്. കരുണ്‍ നായര്‍ക്ക് വേണ്ടി 5.60 കോടി രൂപ മുടക്കിയ പ്രീതി 6.20 കോടി രൂപയ്ക്കാണ് ആരോണ്‍ ഫിഞ്ചിനെ സ്വന്തം ക്യാമ്പിലെത്തിച്ചത്. ഡേവിഡ് മില്ലറെ മൂന്ന് കോടിക്ക് മുംബൈ ആദ്യം സ്വന്തമാക്കിയെങ്കിലും പ്രീതിയും പഞ്ചാബും ആര്‍ടിഎം കാര്‍ഡ് ഓപ്ഷനിലൂടെ മില്ലറേയും നേടി. യുവരാജ് സിംങും അക്‌സര്‍ പട്ടേലും, സ്റ്റീവന്‍ സ്മിത്തുമെല്ലാം പ്രീതിസിന്റയുടെ കിംങ്‌സ് ഇലവന്‍ പഞ്ചാബിലുണ്ട്.
എന്തായാലും പ്രീതി സിന്റയുടെ ഐപിഎല്‍ ലേലത്തെ ട്രോളുകള്‍ കൊണ്ടാണ് സോഷ്യല്‍മീഡിയ സ്വീകരിച്ചിരിക്കുന്നത്.