ഇമ്രാന്‍ താഹിറിന് നേരെ വംശീയാധിക്ഷേപം

Update: 2018-05-27 09:30 GMT
Editor : admin
ഇമ്രാന്‍ താഹിറിന് നേരെ വംശീയാധിക്ഷേപം
Advertising

താഹിര്‍ തന്നെ അധിക്ഷേപം നടത്തിയ ആളെ തിരിച്ചറിഞ്ഞതായും ഇയാളെ സ്റ്റേഡിയത്തിന് പുറത്താക്കിയതായും ക്രിക്കറ്റ് സൌത്ത് ആഫ്രിക്ക അറിയിച്ചു.

ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനു നേരെ മത്സരത്തിനിടെ വംശീയാധിക്ഷേപം. ഇന്ത്യക്കെതിരായ നാലാം ഏകദിനത്തിനിടെയാണ് സംഭവം. കാണികളിലൊരാള്‍ താഹിറിനെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നുവെന്നും സംഭവം സ്റ്റേഡിയത്തിലെ സുരക്ഷ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അവരുടെ സാന്നിധ്യത്തില്‍ താഹിര്‍ തന്നെ അധിക്ഷേപം നടത്തിയ ആളെ തിരിച്ചറിഞ്ഞതായും ഇയാളെ സ്റ്റേഡിയത്തിന് പുറത്താക്കിയതായും ക്രിക്കറ്റ് സൌത്ത് ആഫ്രിക്ക അറിയിച്ചു.

സോഷ്യല്‍ മീഡിയയിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും താഹിറുള്‍പ്പെടുന്ന വീഡിയോ പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ക്രിക്കറ്റ് സൌത്ത് ആഫ്രിക്ക വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News