മാപ്പ് പറഞ്ഞ് വാര്‍ണര്‍
Update: 2018-05-27 09:57 GMT
ഡേവിഡ് വാര്‍ണര്‍ ആസ്ത്രേലിയയിലെയും ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരോട് നിരുപാധികം മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ ഖേദ പ്രകടനം.
പന്തില്‍ കൃത്രിമം നടത്തിയ സംഭവത്തില്‍ വിലക്ക് നേരിടുന്ന ഓസീസ് മുന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ ആസ്ത്രേലിയയിലെയും ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരോട് നിരുപാധികം മാപ്പ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരത്തിന്‍റെ ഖേദ പ്രകടനം.
ക്രിക്കറ്റിനെ തന്നെ നശിപ്പിക്കാന്‍ കരുത്തുള്ള വലിയ പിഴവ് സംഭവിച്ചു കഴിഞ്ഞു. അതില്‍ എന്‍റെ പങ്ക് ഏറ്റെടുക്കുകയും മാപ്പ് പറയുകയും ചെയ്യുന്നു. ഇത് ക്രിക്കറ്റിനെയും ആരാധകരെയും എത്രമാത്രം വേദനിപ്പിച്ചു എന്നറിയാം. കൊച്ചു നാള്‍ മുതല്‍ ഞാന്‍ സ്നേഹിക്കുന്ന ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഈ സംഭവവികാസങ്ങള്‍ വലിയൊരു കളങ്കമാണ്. - വാര്‍ണര്‍ കുറിച്ചു.