മാര്‍ക്കോ റോയീസില്ലാതെ ജര്‍മനി
ടീമില്‍ അപ്രതീക്ഷിതമായി ഇടം പിടിച്ചത് വെറ്ററന്‍ ലൂക്കാസ് പെഡോള്‍സ്കിയാണ്. ബയേണ്‍ മ്യൂണികിന്‍റ മാനുവല്‍ ന്യൂയര്‍ ബാഴ്സലോണയുടെ ടെര്‍ സ്റ്റെഗന്‍ ബയേണ്‍ ലെവര്‍കൂസന്‍റെ ബെണ്‍ഡ് ലെനോ
യുറോ കപ്പിനുള്ള ജര്‍മന്‍ ടീമില്‍ മധ്യനിരയുടെ കരുത്തനായ മാര്‍ക്കോ റോയീസ് ഉണ്ടാകില്ല. പരിക്കാണ് റോയീസിന് വിലങ്ങുതടിയായത്. ജര്‍മന്‍ ടീം ലോകകിരീടത്തില്‍ മുത്തമിട്ടപ്പോഴും റോയീസ് ടീമിലുണ്ടായിരുന്നു. ലോകകപ്പിനു മുന്നോടിയായുള്ള മത്സരങ്ങളില്‍ അസാധാരണ ഫോം പുറത്തെടുത്ത റോയീസ് അവസാന സന്നാഹ മത്സരത്തില്‍ പരിക്കേറ്റതോടെയാണ് ടീമിന് പുറത്തായത്. ബൊറൂസ്യാ ഡോര്‍മുണ്ട് താരമായ റോയീസിയെ കൂടാതെ ലേവര്‍കുസന്റെ കാരീം ബെല്‍ അറാബി, യൂളിയാന്‍ ബ്രാണ്ട്റ്റ് ,ഹോഫന്‍ ഹയിമില്‍ നിന്നുള്ള സെബാസ്റ്റിയാന്‍ റൂഡി എന്നിവര്‍ക്കും അവസാന ടീമില്‍ ഇടം നേടാനായില്ല.
ടീമില്‍ അപ്രതീക്ഷിതമായി ഇടം പിടിച്ചത് വെറ്ററന്‍ ലൂക്കാസ് പെഡോള്‍സ്കിയാണ്. ബയേണ്‍ മ്യൂണികിന്‍റ മാനുവല്‍ ന്യൂയര്‍ ബാഴ്സലോണയുടെ ടെര്‍ സ്റ്റെഗന്‍ ബയേണ്‍ ലെവര്‍കൂസന്‍റെ ബെണ്‍ഡ് ലെനോ എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍. പ്രതിരോധത്തില്‍ ജെറോ ബോട്ടിങ് , എംറേ കാന്‍, ജോനസ് ഹെക്ടര്‍, ബെനഡിക്ട് ഹൌഡസ്, മാറ്റ് ഹമ്മല്‍സ് എനിനവരാണ് കരുത്തര്‍. പ്രതിഭകള്‍ കളം വാഴുന്നതാണ് ജര്‍മ്മന്‍ മധ്യനിര.മെസൂട്ട് ഓസില്‍, ടോണി ക്രൂസ്, സാമി ഖദീര, തോമസ് മുള്ളര്‍, പെഡോള്‍സ്കി, ഷ്വാന്‍സ്റ്റൈഗര്‍, ഡ്രാക്സലര്‍ തുടങ്ങിയവര്‍ മധ്യനിരയില്‍ കളി മെനയും. മരിയോ ഗോമസ് മരിയോ ഗോട്സെ എന്നിവരാണ് സ്ട്രൈക്കര്‍മാര്‍,