കെസിഎ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; രോഹന്‍ പ്രേം മികച്ച കേരള ക്രിക്കറ്റര്‍
കഴിഞ്ഞ സീസണിലെ മികച്ച കേരള ക്രിക്കറ്ററായി രോഹന്‍ പ്രേമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുത്തു.
കഴിഞ്ഞ സീസണിലെ മികച്ച കേരള ക്രിക്കറ്ററായി രോഹന്‍ പ്രേമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുത്തു. ഫാബിദ് ഫാറൂഖാണ് മികച്ച ഓള്‍ റൌണ്ടര്‍. മികച്ച ബാറ്റ്സ്മാനായി സച്ചിന്‍ ബേബിയെയും മികച്ച ബൌളറായി സന്ദീപ് വാര്യരെയും തെരഞ്ഞെടുത്തു. അടുത്തവര്‍ഷം മുതല്‍ കേരള പ്രീമിയര്‍ ലീഗ് ആരംഭിക്കുമെന്നും ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നതിനോട് ബിസിസിഐക്ക് അനുകൂല നിലപാടില്ലെന്നും കൊച്ചിയില്‍ കെസിഎ പ്രസിഡന്റ് ടിസി മാത്യു അറിയിച്ചു.
മികച്ച ഔട്ട് സ്റ്റാന്റിങ് പെര്‍ഫോര്‍മന്‍സിനുള്ള പുരസ്കാരവും രോഹന്‍പ്രേമിനാണ്. മികച്ച ഓള്‍റൌണ്ടറായി ഫാബിദ് ഫാറൂഖും മികച്ച ബാറ്റ്സ്മാനായി നായകന്‍ സച്ചിന്‍ ബേബിയേയും തിരഞ്ഞെടുത്തു. സന്ദീപ് വാര്യര്‍ മികച്ച ബൌളറായപ്പോള്‍ കെ മോനിഷ് മികച്ച സ്പിന്നറായി. സഞ്ജു വി സാംസണ്‍ പ്രത്യേകപുരസ്ക്കാരത്തിന് അര്‍ഹനായി. എ അക്ഷയയാണ് മികച്ച വനിത താരം. അടുത്ത വര്‍ഷത്തോടെ കേരളപ്രീമിയര്‍ ലീഗ് ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു. ശ്രീശാന്തിന്റെ വിലക്ക് മാറ്റുന്നത് സാധ്യമല്ലെന്നാണ് ബിസിസിഐയുടെ നിലപാടെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് കൂടിയായ ടിസി മാത്യു പറഞ്ഞു. 9 ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.