കേരള ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് പി ബാലചന്ദ്രനെ പുറത്താക്കി
അഞ്ച് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റ് നേടിയ കേരളം നിലവില്‍ ഗ്രൂപ്പില്‍ അഞ്ചാമതാണ്
കേരള ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് പി ബാലചന്ദ്രനെ പുറത്താക്കി. രഞ്ജി ട്രോഫിയിലെ പ്രകടനം മോശമായതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം. പകരം ചുമതല ബൌളിങ് കോച്ച് ടിനു യോഹന്നാന് നല്‍കിയതായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. സീസണില്‍ ഇനി നാല് മത്സരങ്ങള്‍ ബാക്കിയുണ്ടെന്നിരിക്കെയാണ് കെസിഎയുടെ നടപടി. അഞ്ച് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റ് നേടിയ കേരളം നിലവില്‍ ഗ്രൂപ്പില്‍ അഞ്ചാമതാണ്. കഴിഞ്ഞ വര്‍ഷം ബാലചന്ദ്രന് കീഴില്‍ കേരളം രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
നാല് മത്സരങ്ങളില്‍ സമനില നേടിയപ്പോള്‍ ഒരു മത്സരം തോറ്റു. കേരളത്തിന്റെ മോശം പ്രകടനമാണ് ബാലചന്ദ്രനെതിരായ നടപടിക്ക് പിന്നിലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്. എന്നാല്‍ ടീം മാനേജ്മെന്റുമായുള്ള തര്‍ക്കങ്ങളാണ് നടപടിക്ക് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ട്വന്റി-20യില്‍ ടീം മികച്ച പ്രകടനവുമായി സെമിവരെ എത്തിയെങ്കിലും രഞ്ജി ട്രോഫിയില്‍ മുന്നേറാനായില്ല. അന്ന് തന്നെ മാനേജ്മെന്റിനും ബാലചന്ദ്രനുമിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ബാലചന്ദ്രന്‍ പുറത്തായ സ്ഥിതിക്ക് ടീമിന്റെ ബോളിങ് പരിശീലകനും മുന്‍ രാജ്യാന്തര ക്രിക്കറ്റര്‍ ടിനു യോഹന്നാനെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ടീമിനെ പരിശീലിപ്പിക്കും. മുംബൈയില്‍ 13ന് ഗോവയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.