സി കെ വിനീതിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Update: 2018-05-28 13:23 GMT
Editor : admin
സി കെ വിനീതിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
Advertising

വിനീതിനെ തിരിച്ചെടുക്കാന്‍ ഏജീസ് ഓഫീസിനും കായികമന്ത്രിലായത്തിനും നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു

ഏജീസ് ഓഫീസില്‍ നിന്ന് പിരിച്ചുവിട്ട ദേശീയ ഫുട്ബോള്‍ താരം സി കെ വിനീതിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. സി കെ വിനീതിനെ പിരിച്ചുവിട്ട നടപടി പുനപരിശോധിക്കണം. വിനീതിനെ തിരിച്ചെടുക്കാന്‍ ഏജീസ് ഓഫീസിനും കായികമന്ത്രിലായത്തിനും നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. ജോലിക്കാര്യം ഉന്നയിച്ച് സി കെ വിനീത് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News