നര്‍സിംങിന്‍റെ ഒളിംപിക്സ് സ്വപ്നം വീണ്ടും അനിശ്ചിതത്വത്തില്‍
ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിനെ കുറ്റവിമുക്തനാക്കിയ നടപടിയില്‍ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി ഇടപെടുന്നു. കേസിന്‍റെ ഫയല്‍ അയച്ച് തരണമെന്ന് നാഡയോട് വാഡ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിനെ കുറ്റവിമുക്തനാക്കിയ നടപടിയില്‍ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി ഇടപെടുന്നു. കേസിന്‍റെ ഫയല്‍ അയച്ച് തരണമെന്ന് നാഡയോട് വാഡ ആവശ്യപ്പെട്ടു. തുടര്‍നടപടികള്‍ ഫയല്‍ പരിശോധിച്ച ശേഷം തീരുമാനിക്കും. ഇതിനിടെ നര്‍സിങിന് മത്സരിക്കാന്‍ അന്താരാഷ്ട്ര ഗുസ്തി അസോസിയേഷന്‍ അനുമതി നല്‍കി.
ദേശീയ ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി കുറ്റവിമുക്തനാക്കിയെങ്കിലും നര്‍സിങ് പഞ്ചം യാദവിന്‍റെ ഒളിംപിക്സ് സ്വപ്നം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്. നര്‍സിങിന്‍റെ കേസ് പരിശോധിക്കാനൊരുങ്ങുകയാണ് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി.
കേസിന്‍റെ ഫയല്‍ അയച്ച് കൊടുക്കണമെന്ന് ആവശ്യപ്പെട്ടുണ്ടെന്ന് വാഡ വാര്‍ത്താവിനിമയ കോഓഡിനേറ്റര്‍ മഗ്ഗി ഡുറന്‍റ് പറഞ്ഞു. കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുന്ന കാര്യം ഇപ്പോള്‍ പറയാനാവില്ലെന്നും കേസ് ഫയല്‍ പഠിച്ച ശേഷം മാത്രമേ ഇക്കാര്യത്തെ കുറിച്ച് പറയൂ എന്ന് മഗ്ഗി അറിയിച്ചു.
റിയോയിലെ റിങ്ങില്‍ നര്‍സിങ് ഇറങ്ങുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കണമെന്ന് ചുരുക്കം. ഇതിനിടെയാണ് അന്താരാഷ്ട്ര ഗുസ്തി നര്‍സിങിന് അനുകൂലമായ തീരുമാനമെടുത്തത്.