'മെഡല്‍ കണ്‍മുന്നിലുണ്ടായിരുന്നു, സ്വപ്നം തകര്‍ന്നത് 30 മിനുട്ടില്‍'

Update: 2018-05-29 16:24 GMT
'മെഡല്‍ കണ്‍മുന്നിലുണ്ടായിരുന്നു, സ്വപ്നം തകര്‍ന്നത് 30 മിനുട്ടില്‍'
Advertising

നാല് വര്‍ഷത്തെ സ്വപ്നങ്ങളും കഠിനദ്ധ്വാനവും കേവലം ഒരു മോശം മത്സരം കൊണ്ട് ഇല്ലാതായി  - ശ്രീജേഷ്.....

ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കുള്ള പരാജയം സമ്മാനിച്ച ഞെട്ടലില്‍ നിന്നും ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ഇനിയും മുക്തമായിട്ടില്ല. പകുതി സമയം വരെ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമുണ്ടായ പരാജയം സമ്മാനിച്ച വേദന മറക്കാനാകുന്നില്ലെന്ന് ടീം നായകനും മലയാളിയുമായ ശ്രീജേഷ് പറഞ്ഞു, മെഡല്‍ ഞങ്ങളുടെയെല്ലാം കണ്‍മുന്നിലുണ്ടായിരുന്നു. എല്ലാം 30 മിനുട്ടിനുള്ളില്‍ അവസാനിച്ചു. നാല് വര്‍ഷത്തെ സ്വപ്നങ്ങളും കഠിനദ്ധ്വാനവും കേവലം ഒരു മോശം മത്സരം കൊണ്ട് ഇല്ലാതായി - ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു.

'ടൂര്‍ണമെന്‍റിലുടനീളം നല്ല പ്രകടനം പുറത്തെടുക്കാനായതില്‍ ഞങ്ങള്‍ സംതൃപ്തരാണ്. ജര്‍മനിയോടും ഹോളണ്ടിനോടും കിടപിടിക്കുന്ന പ്രകടനമാണ് നമ്മള്‍ പുറത്തെടുത്തത്. ഈ മത്സരങ്ങളില്‍ വിജയത്തിനോടടുത്ത് എത്താനുമായി. ടൂര്‍ണമെന്‍റിലൊരിക്കലും ഞങ്ങള്‍ സമ്മര്‍ദത്തിലായിരുന്നില്ല. ഓരോ തിരിച്ചടിയും ടീം മികച്ച രീതിയില്‍ തന്നെ മറികടന്നു. എന്നാല്‍ കായിക മത്സരങ്ങളില്‍ പ്രസക്തം വിജയങ്ങളാണ്. ഇതില്‍ നമ്മള്‍ പിന്നിലായി. മത്സരശേഷം വില്ലേജില്‍ തിരിച്ചെത്തിയപ്പോള്‍ വിശ്രമിക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയായിരുന്നു. ഇതില്‍ക്കൂടുതല്‍ ഞങ്ങളെ കൊണ്ട് കഴിയുമായിരുന്നു എന്ന് ഞങ്ങളോരോരുത്തര്‍ക്കും അറിയാം. കഴിവുണ്ടായിട്ടും അത് നൂറു ശതമാനം കളത്തില്‍ പ്രതിഫലിപ്പിക്കാന്‍ ജര്‍മനിയെപ്പോലെ ഞങ്ങള്‍ക്കായില്ല. ഇവിടെയാണ് നമ്മള്‍ പിന്തള്ളപ്പെട്ടത്'

Tags:    

Similar News